Latest NewsUAENewsGulf

യുഎഇ ദേശീയ ദിനാഘോഷം: 10 ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തി ദുബായ് പോലീസ്

ദുബായ്: ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തി ദുബായ് പോലീസ്. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് നടപടി. ആഘോഷങ്ങളും ഭാഗമാകണമെന്ന് ദുബായ് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ ആഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവരും എല്ലാ ട്രാഫിക് നിയമങ്ങളും സുരക്ഷാ നിയമങ്ങളും പാലിക്കണമെന്നാണ് നിർദ്ദേശം.

ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തുന്നവരുടെ വാഹനം കണ്ടുകെട്ടാൻ വരെ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾക്ക് തങ്ങളുടെ കാർ ദേശീയ പതാക കൊണ്ട് അലങ്കരിക്കാം, എന്നാൽ ഇത് നിങ്ങൾക്കോ മറ്റ് റോഡ് ഉപയോക്താക്കൾക്കോ ഭീഷണി ഉയർത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് നിർദ്ദേശം.

ദുബായ് പോലീസ് നിരോധിച്ച ട്രാഫിക് നിയമലംഘനങ്ങളുടെ പട്ടിക:

*വാഹന പരേഡുകൾ.

*ഡ്രിഫ്റ്റിംഗ്

*സൺറൂഫിൽ നിന്നോ ജനാലകളിൽ നിന്നോ ശരീരം പുറത്തേക്ക് തള്ളി നിൽക്കുന്ന വാഹന യാത്രക്കാർ.

*വിൻഡ്ഷീൽഡ് ഇരുണ്ടതാക്കുക അല്ലെങ്കിൽ നിറം നൽകുക.

*വാഹനത്തിൽ അമിതഭാരം കയറ്റുക

*ഏതെങ്കിലും തരത്തിലുള്ള സ്‌പ്രേ ഉപയോഗിച്ച്. വാഹനത്തിന്റെ മുന്നിലോ പിന്നിലോ നമ്പർ പ്ലേറ്റുകൾ മറയ്ക്കുക

*റോഡിന് നടുവിൽ വാഹനം നിർത്തുകയോ അതിൽ നിന്ന് ഇറങ്ങുകയോ ചെയ്യുക.

*സ്റ്റണ്ട് ഡ്രൈവിംഗ്.

*വാഹനത്തിന്റെ നിറം മാറ്റൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button