Latest NewsUAENewsInternationalGulf

അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ലോക്‌സഭാ സ്പീക്കർ അബുദാബിയിൽ: വിവിധ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

അബുദാബി: അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ലോക്സഭാ സ്പീക്കർ ഓം ബിർല അബുദാബിയിൽ. ഇന്ത്യൻ എംപിമാരുടെ സംഘത്തോടൊപ്പമാണ് അദ്ദേഹം അബുദാബിയിൽ എത്തിയത്. ഇതാദ്യമായാണ് സ്പീക്കറുടെ നേതൃത്വത്തിൽ പാർലമെന്റംഗങ്ങളുടെ പ്രതിനിധി സംഘം യുഎഇ സന്ദർശിക്കാൻ വേണ്ടി എത്തുന്നത്. യുഎഇയിലെ വിവിധ നേതാക്കളുമായി ലോക്‌സഭാ സ്പീക്കർ ഓം ബിർല കൂടിക്കാഴ്ച്ച നടത്തും.

Read Also: ബിസിനസ് കൊഴുപ്പിക്കാന്‍ വീടുകള്‍ വാടകയ്‌ക്കെടുത്ത് സെക്‌സ് റാക്കറ്റ് സംഘങ്ങള്‍, ഇടപാടുകാര്‍ ഉന്നതര്‍

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപ സർവസൈന്യാധിപനും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, വിദേശകാര്യ-ആഭ്യന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ നേതാക്കളുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തുക. അബുദാബിയിലെയും ദുബായിലെയും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിൽ അദ്ദേഹം സന്ദർശനവും നടത്തും.

ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും പാർലമെന്റംഗങ്ങൾ പരസ്പരം രാജ്യ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ പ്രതിനിധി സംഘം യുഎഇ സന്ദർശിക്കാനെത്തിയത്. എംപിമാരായ സുശീൽ കുമാർ മോദി, ഡോ. എം.കെ.വിഷ്ണുപ്രസാദ്, പി.രവീന്ദ്രനാഥ്, ശങ്കർ ലാൽവാനി, ഡോ.സുജയ് രാധാകൃഷ്ണ വിഖേപാട്ടിൽ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർ.

Read Also: വടക്കൻ മേഖലയിൽ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button