Just In

കേരളത്തിലും ആം ആദ്മി പാർട്ടി പിളരും..?

കേരളത്തിലും ആം ആദ്മി പാർട്ടി പിളരും..?

കേരള ഡയലോഗ്, കെജ്രിവാളിന്റെ അനുമതിയോടെ..?


ഐ എം ദാസ്


കേരളത്തിൽ ആം ആദ്മി പാർട്ടി രൂപീകരിച്ചതു മുതൽ വിവാദങ്ങൾ പിന്തുടരുകയാണ്. കോട്ടയം കേന്ദ്രീകരൈച്ച് അഡ്വ. അനിൽ അക്കരയുടെ നേതൃത്വത്തിലാണ് 2012 സെപ്തംബർ മുതൽ ആം ആദ്മി പാർട്ടി കേരളഘടകം പ്രവർത്തിച്ചു തുടങ്ങിയത്. ന്യൂഡൽഹിയിലെ പാർട്ടി രൂപീകരണത്തോടൊപ്പം കോട്ടയത്ത് നടന്ന ‘ഉദിത് സ്വരാജ്’ എന്ന പരിപാടിയോടെ ആം ആദ്മി പാർട്ടി കേരളത്തിലും ചുവടു വച്ചു.

തുടർന്ന് 2013 ഫെബ്രുവരിയിലാണ് അഡ്വ.പ്രശാന്ത് ഭൂഷൺ കേരളത്തിലെത്തി ആം ആദ്മി പാർട്ടി ഔദ്യോഗികമായി രൂപീകരിച്ചത്. അന്നു തന്നെ കോട്ടയത്തെ പ്രവർത്തകരെ അവഗണിച്ചതായി ആരോപനമുണ്ടായിരുന്നു. അഡ്വ.പ്രശാന്ത് ഭൂഷൺ കേരളത്തിൽ തന്റെ ഗ്രൂപ്പാണ് രൂപീകരിച്ചതെന്നും അതിനാൽ യഥാർത്ഥ ആം ആദ്മി പ്രവർത്തകരെ അവഗണിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ കെജ്രിവാൾ പക്ഷം ആരോപിക്കുന്നത്. മിഷൻ വിസ്തർ എന്ന പേരിലും അഡ്വ.പ്രശാന്ത് ഭൂഷൺ നിയന്ത്രിക്കുന്ന സമിതിയാണു നിലവിൽ വന്നതെന്ന് കെജ്രിവാൾ പക്ഷം ആരോപിക്കുന്നു. അതു കൊണ്ട് കോട്ടയം പോലെ യഥാർത്ഥത്തിൽ കഴിവുറ്റ പ്രവർത്തകരുള്ളതും സംഘടനാ സംവിധാനം ശരിയായി രൂപം കൊണ്ടതുമായ പ്രദേശങ്ങളെയും പ്രവർത്തകരെയും ഒഫീഷ്യൽ വിഭാഗത്തിന്റെ പേരിൽ ഒഴിവാക്കുകയായിരുന്നുവത്രെ.

ഇക്കാര്യങ്ങൾ ഉന്നയിച്ച് അയച്ച പരാതികൾ പോലും പ്രശാന്ത് ഭൂഷണൂം കൂട്ടരും ഒളിപ്പിക്കുകയായിരുന്നുവത്രെ. അതുകൊണ്ട് കേരളത്തിലെ നിലവിലുള്ള നേതൃത്വത്തെ പിരിച്ചു വിട്ട് പ്രവർത്തകയോഗം വിളിച്ച് യഥാർത്ഥ നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്നാണ് അവരുടെ ആവശ്യം. ഈ ആവശ്യങ്ങൾ ഉനയിച്ചു കൊണ്ട്, കെജ്രിവാൾ വിഭാഗത്തിൽ പെട്ട മുൻ കാല പ്രവർത്തകർ തിങ്കളാഴ്ച എറണാകുളത്ത് പത്ര സമ്മേളനം വിളിച്ചിട്ടുണ്ട്.

ഇതിനിടെ കോട്ടയത്ത് വച്ച് നടക്കുന്ന കേരള ഡയലോഗ് എന്ന സംവാദ പരിപാടി കെജ്രിവാളിന്റെ അനുഗ്രഹത്തോടെയാണെന്ന് നടക്കുന്നതെന്ന് പറയപ്പെടുന്നു. കേരളത്തിൽ രൂപപ്പെട്ടത് പ്രശാന്ത് ഭൂഷൺ ഗ്രൂപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ അരവിന്ദ് കെജ്രിവാൾ
പുറത്താക്കപ്പെട്ട മുൻ കാല പ്രവർത്തകരെ ഉപയോഗിച്ച് തന്റെ സ്വാധീനം ഉറപ്പിക്കുകയായിരുന്നു എന്നറിയുന്നു.

എന്നാൽ കെജ്രിവാൾ വിഭാഗം പറയുന്നത്, കേരളത്തിൽ യഥാർത്ഥ ആം ആദ്മി പ്രവർത്തകർ ഇനിയും രൂപം കൊള്ളെണ്ടതുണ്ട് എന്നാണ്. ഒരുപാട് നല്ല പ്രവർത്തകരെ ഈ നേതൃത്വം നഷ്ടപ്പെടുത്തി. പ്രവർത്തനങ്ങൾ ചുരുക്കി, നല്ല പ്രവർത്തകരെ അകാരണമായി പുറത്താക്കി. പാർട്ടിയെ കൈപിടിയിലൊതുക്കുവാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്

Comments

Related posts