Festivals

എന്താണ് രക്ഷാബന്ധൻ? ചടങ്ങുകൾ ഇവയൊക്കെ

സഹോദരി, സഹോദരന്റെ കൈത്തണ്ടയില്‍ രാഖിച്ചരട് കെട്ടുന്ന ചടങ്ങാണ് രക്ഷാബന്ധന്‍. സ്വന്തം സുരക്ഷക്കുളള വാഗ്ദാനമാണ് ഈ ചടങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാരതീയ ആചാരപ്രകാരമുള്ള ചടങ്ങുകളാണ് രക്ഷാബന്ധൻ ദിനത്തിൽ ആചരിക്കുന്നത്. ഈ ദിനത്തിൽ അതിരാവിലെ തന്നെ കുളികഴിഞ്ഞെത്തുന്ന സ്ത്രീകൾ ഈശ്വരപൂജ നടത്തുന്നു. ഒരുതാലം തയ്യാറാക്കി അതില്‍ കുങ്കുമം, അരി, മണ്‍ചിരാത്, രാഖി എന്നിവ തയ്യാറാക്കി വെക്കും. സഹോദരന് ആരതി ഉഴിഞ്ഞ്, അരിയിട്ട ശേഷം സഹോദരി തിലകം ചാര്‍ത്തിയ ശേഷം കൈയ്യിൽ രാഖി കെട്ടി നൽകും. ഇരുവരും മധുരപലഹാരങ്ങൾ പങ്കിട്ട് കഴിച്ച ശേഷം സഹോദരന്‍ സമ്മാനങ്ങള്‍ നല്‍കും.

ഉച്ചകഴിഞ്ഞുളള സമയമാണ് ചടങ്ങിന് ഏറ്റവും അനുയോജ്യം. അതുമല്ലെങ്കിൽ സന്ധ്യാസമയവും തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ പൗര്‍ണ്ണമിയുടെ ദിനത്തില്‍ രാവിലെ തന്നെ രക്ഷാബന്ധന്‍ ചടങ്ങുകള്‍ നടത്താറുണ്ട്. ചുമപ്പ് ചരടാണ്‌ സാധാരണ രാഖിയായി ഉപയോഗിക്കാറുള്ളത്. കേരളത്തിൽ ചുമപ്പ്, കാവി, നീല നിറങ്ങളിൽ രാഖി ചരടുകള്‍ ഉപയോഗപ്പെടാറുണ്ട്. അതേസമയം മറ്റ് സംസ്ഥാനങ്ങളിലെ രാഖിച്ചരടുകൾ അൽപം ആഢംബരം കലര്‍ത്തിയാണ് നിര്‍മ്മിക്കുന്നത്. തെക്കേ ഇന്ത്യയിൽ ആവണി അവിട്ടം എന്ന പേരിലാണ് രക്ഷാബന്ധൻ അറിയപ്പെടുന്നത്.

shortlink

Post Your Comments


Back to top button