Latest NewsIndia

പാക്കിസ്ഥാനെ തകര്‍ക്കണം: സര്‍ക്കാര്‍ വാചകകസര്‍ത്ത് അവസാനിപ്പിക്കണമെന്ന് ശിവസേന

മുംബൈ: സര്‍ക്കാര്‍ വാചകകസര്‍ത്ത് അവസാനിപ്പിച്ച് പാക്കിസ്ഥാനെ തകര്‍ക്കണമെന്ന് ശിവസേന. പ്രസംഗിച്ചിട്ടു കാര്യമില്ല, അവരുടെ സൈനിക സംഘത്തെ തകര്‍ത്തുകൊണ്ട് വേണം പ്രകടമാക്കേണ്ടതെന്ന് ശിവസേന പറയുന്നു.

26/11 മുംബൈ സ്ഫോടനം, പത്താന്‍ക്കോട്ട് ആക്രമണം, ഉറി ആക്രമണം, മുതല്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹത്തെ ക്രൂരമായി നശിപ്പിച്ച സംഭവങ്ങളില്‍ വരെ ഇന്ത്യ എല്ലാ തെളിവുകളും സമര്‍പ്പിച്ചിട്ടും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ നിരുത്തരവാദിത്വമാണിതെന്നും ശിവസേന പറഞ്ഞു.

ഇന്ത്യയില്‍ നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ഐഎസ്ഐയുടെയും, പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും പ്രോത്സാഹനമുണ്ട്. ഇത് വച്ചു പൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും ശിവസേനയുടെ മുഖപത്രമായ സാമ്ന അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button