CinemaMovie Reviews

സ്റ്റൈൽ

അമൽ ദേവ

ഇക്കൊല്ലത്തെ ആദ്യ മലയാളം റിലീസ് ആണ് ഉണ്ണിമുകുന്ദന്റെ സ്റ്റൈൽ ഉണ്ണിമുകുന്ദന്റെ കഴിഞ്ഞകൊല്ലത്തെ കെ.എല്‍ 10 പത്ത്‌,
സാമ്രാജ്യം റ്റു എന്നീ ചിത്രങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് സ്റ്റൈൽ ഡൊമിനിക് അരുണും അനിൽ നാരായണനും ആണ് സ്റ്റൈൽ എഴുതിയിരിക്കുന്നത് ചിത്രത്തിന് ഫസ്റ്റ് ലുക്ക്‌ സമയത്തോ ട്രൈലർ റിലീസ് സമയത്തോ വലിയ പ്രതീക്ഷ പ്രേക്ഷകരിൽ നിന്നുണ്ടായിരുന്നില്ല പക്ഷെ ട്രൈലർ റിലീസിന് ശേഷം പെട്ടെന്നാണ് ചിത്രത്തിനെ ചൊല്ലി പ്രതീക്ഷകൾ പ്രേക്ഷകരിൽ പടരാൻ തുടങ്ങിയത് അത് കൊണ്ട് തന്നെ ക്രിസ്തുമസിന് റിലീസ് ചെയാനിരുന്ന ചിത്രം ന്യൂഇയർലേക്ക് റിലീസ് മാറ്റുകയായിരുന്നു. രാജേഷ്‌ അഗസ്ടിനാണ് ചിത്രം നിർമിച്ചിരിക്കുന്നത് വിതരണം ചെയ്തിരിക്കുന്നത് സംവിധായകൻ ലാൽജോസിന്റെ ഉടമസ്ഥതയിലുള്ള എൽജെ ഫിലിംസ് ആണ്. ഇതിഹാസ എന്ന സൂപ്പർഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ ബിനു എസ് ആണ് സ്റ്റൈൽ സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ണിമുകുന്ദൻ റ്റോവിനോ തോമസ്‌ പ്രിയ ഘണ്ടെൽവാൾ എന്നിവരാണ് സ്റ്റൈൽലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .

ചിത്രത്തിന്റെ കഥാവികസനം ഉണ്ണിമുകുന്ദൻ അവതരിപ്പിച്ച ടോം എന്നയാളുടെ ജീവിതത്തെ ചുറ്റിപറ്റിയാണ്. ടോം ഒരു കാർമെക്കാനിക്കാണ് അച്ഛന്റെയും അമ്മയുടെയും ഇളയസഹോദരൻ ജെറിയുടെയും അടങ്ങുന്ന കൊച്ചു കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു അങ്ങനെ കഥ മുന്നോട്ടുപോകുമ്പോൾ ദിയ എന്നൊരു പെണ്‍കുട്ടിയെ കണ്ടുമുട്ടി അവളുമായ് ടോം പ്രണയതിലാകുന്നു പ്രതിനായകനെന്നു പറയാവുന്ന വേഷമാണ് റ്റോവിനോ തോമസ്‌ അവതരിപ്പിക്കുന്ന എഡ്ഗർ എന്ന കഥാപാത്രം. എഡ്ഗാർ ഒരു സയ്ക്കോ ടൈപ്പ് കഥാപാത്രമാണ് തന്റെ വളരെ പ്രിയപ്പെട്ട കാറിനു സംഭവിച്ച അപകടതിലൂടെയാണ് ടോമിന്റെയും ദിയയുടെയും ജീവിതത്തിലേക്ക് എഡ്ഗർ കടന്നുവരുന്നത് അവിടെ മുതലാണ്‌ ചിത്രത്തിന്റെ കഥയിൽ വഴിത്തിരിവുണ്ടാകുന്നത്
ഇതിഹാസയുടെ വിജയത്തിന്റെ ആത്മവിശ്വാസതിലാണ് ബിനു എസ് സ്റ്റൈൽ സംവിധാനം ചെയ്തിരിക്കുന്നത് ഇതിഹാസ ഒരു കോമഡി ഫാന്റസി ചിത്രമായിരുന്നു എന്നാൽ സ്റ്റൈൽ സ്റ്റയ്ലൻ ആക്ഷൻ രംഗങ്ങളോട് കൂടിയ ഒരു വലിയ ആക്ഷൻ ചിത്രമാണ് പ്രേക്ഷകരെ രസിപ്പിക്കാൻ പോന്ന തരത്തിൽ ഹ്യുമർ രംഗങ്ങളും റൊമാൻസ് സീക്വന്സുകളും സ്റ്റൈലിൽ ധാരാളമുണ്ട് ഉണ്ണിമുകുന്ദനും റ്റൊവിനൊ തോമസുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം ഇരുവരും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങളെ മത്സരബുദ്ധിയോടെ തന്നെ പരമാവധി മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് ഉണ്ണി മുകുന്ദന് സ്റ്റ്യ്ലൻ അപ്പിയറൻ‍സിനും ആക്ഷൻ രംഗങ്ങൾക്കും വലിയ കയ്യടി നേടിയപ്പോൾ റ്റൊവിനൊ തോമസ്‌ തന്റെ അപാരമായ സ്ക്രീൻ പ്രസൻസ് കൊണ്ടും കൂൾ ആറ്റിറ്റ്യുട് കൊണ്ടും ഷോ കവരുകയായിരുന്നു ഉണ്ണിക്ക് കിട്ടിയതിനൊപ്പം കയ്യടി ടോവിനോയ്ക്കും കിട്ടി .

ഇതിഹാസ ഫയിം സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഡിഒപി ചെയ്തിരിക്കുന്നത് വളരെ മികച്ച രീതിയിലാണ് അദ്ദേഹം ഫ്രെയിമ്സ് കൈകാര്യം ചെയ്തിരിക്കുന്നത് ഇതിഹാസയിലെ പോലെ അല്ലെങ്കിൽ അതിലും മികച്ചരീതിയിൽ ജാസി ഗിഫ്റ്റാണ് സ്റ്റൈൽലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ചിത്രത്തിലെ ഗാനങ്ങൾ ശരാശരി മാത്രമാണ്
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് വളരെ മാസ് എഫക്റ്റുകളോടെയാണ് രാഹുൽ ഇത് ചെയ്തിരിക്കുന്നത് പല ഭാഗങ്ങളിലും തമിഴ് ചിത്രങ്ങളുടെ ബാക്ക്ഗ്രൗണ്ട് സംഗീതത്തിനു തുല്യമായ മാസ് പ്രേക്ഷകർക്ക് ഫീൽ ചെയ്യിക്കാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ട്
ചിത്രത്തിലെ നായികയായ പ്രിയ ഖണ്ടേൽവാലിന്റെ പ്രകടനം ജസ്റ്റ്‌ ഓക്കേ എന്ന് പറയാനുല്ലതെയുള്ളൂ കാരണം ഫീമെയിൽ ലീടാണെങ്കിലും തന്റെ ക്യൂട്ട് ലൂക്കുകൾ പ്രദർശിപ്പിക്കാം എന്നല്ലാതെ മികച്ച രീതിയിൽ ഒന്നും ചെയ്യാനുള്ള കഥാപാത്രം ഇല്ലായിരുന്നു എന്നതാണ് സത്യം ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് ഇന്റെർവൽ പോർഷന് തൊട്ടു മുൻപുള്ള ഫ്യ്റ്റ് ആണ് ഏറ്റവും ബെസ്റ്റ് ഉണ്ണിമുകുന്ദനു ധാരാളം കയ്യടി കിട്ടിയതും ഈ രംഗത്തിലാണ് റൊമാൻസും കോമഡിയും എല്ലാം ഉണ്ണി മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുമുണ്ട്
തികച്ചും സാധാരണ ഒരു ആക്ഷൻ എന്റർറ്റൈനർ എന്ന രീതിയിലാണ് സംവിധായകൻ ഉണ്ണി എസ് സ്റ്റൈൽന്റെ കഥ ആവിഷ്കരിച്ചിരിക്കുന്നത് എക്സ്ട്രാ ഓർഡിനറി എന്ന് പറയത്തക്ക ഒന്നും ചിത്രത്തിലില്ല പുതിയ പ്രമേയവുമില്ല ഒരു മാന്യമായ മാസ് എന്റർറ്റൈനർ ചിത്രം തമിഴ് തെലുങ്ക് മാസ് ചിത്രങ്ങളെ സ്നേഹിക്കുന്നവർക്ക് ആഘോഷമായ് പോയ്‌കാണാവുന്ന ചിത്രം പൂർണ്ണമായും ഒരു ഉണ്ണിമുകുന്ദൻ ഷോ തീർച്ചയായും മാസ് പ്രതീക്ഷിക്കുന്നവർക്കും ഉണ്ണി മുകുന്ദൻ ആരാധകർക്കും തമിഴ് തെലുങ്ക് മാസ്സ് ആരാധകർക്കും ഉള്ള ന്യൂഇയർ ട്രീറ്റ് തന്നെയാണ് സ്റ്റൈൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button