Food & Cookery

മജ്ബൂസ്

അഷറഫ് കാസർഗോഡ്‌

ബസ് മതി അരി 1 കിലോ
ഉണക്ക നാരങ്ങ – 1
സൺ ഫ്ലവർ ഓയിൽ
ഏലക്ക ,പട്ട, ഗ്രാമ്പു
മജ്ബൂസ് മസാല
മാഗി കട്ട – 1
ചിക്കൺ 1 കിലോ
സവാള 2
തക്കാളി നന്നായി പഴുത്തത് 4 എണ്ണം
കരുമുളക് മണി കുറച്ച്
കുങ്കുമം ഹാഫ് സ്പൂൺ

കോഴി കഴുകി ഊറ്റിവെക്കുക എന്നിട്ട് അരിയുടെ ഇരട്ടി വെള്ളം എടുത്ത് ഒരു പാത്രത്തിൽ തിളക്കാൻ വെക്കുക എന്നിട്ട് അതിൽ ഏലക്ക പട്ട ഗ്രാമ്പു ഉണക്ക നാരങ്ങ കുരുമുളക് മണി ഇതെല്ലാം ചേർക്കുക പിന്നെ കോഴിയും ഉപ്പും ഇട്ട് വേവിക്കുക വെന്ത തിന് ശേഷം കോഴി ഊറ്റിഎടുക്കണം എന്നിട്ട് ചിക്കണിൽ അൽപം മജ്ബൂസ് മസാലയു ഉപ്പും പുരട്ടി ഒന്ന് പൊരിക്കണം
പിന്നെ മറ്റൊരു പാത്രത്തിൽ ഓയിൽ ഒഴിച്ച് സവാള വഴറ്റണം പിന്നെ മജ്ബൂസ് മസാല പൊടിയും ഇട്ട് ഒന്ന് വഴറ്റുക എന്നിട്ട് തക്കാളി പുഴുങ്ങി ജൂ സ് ആ കി ഇതിൽ ഒഴിച്ച് കോഴി പുഴുങ്ങിയ വെള്ളവും മാഗിക്കട്ടയും ഉപ്പും ചേർത്ത് തിളച്ചതിന് ശേഷം റൈസ് ഇട്ട് മൂടി വെക്കുക വെന്തത്തിന് ശേഷം ചിക്കൺ ഇതിൽ ഇട്ട് വേണേൽ അണ്ടിയും മുന്തിരിയും സവാളയും പൊരിച്ച് മേലേ വിതറാം

shortlink

Related Articles

Post Your Comments

Related Articles


Back to top button