NerkazhchakalWriters' Corner

“എന്റെ ശരീരത്തിലേൽക്കുന്ന ഓരോ പ്രഹരവും, ബ്രിട്ടന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്.” പഞ്ചാബിലെ സിംഹം ലാലാ ലജ്പത് റായിയെ ഓര്‍ക്കുമ്പോള്‍…

പഞ്ചാബിലെ സിംഹം എന്നറിയപ്പെട്ട ലാലാ ലജ്പത്റായ് 1865 ജനുവരി 28 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലുള്ള ഡ്യൂഡിക്ക് എന്ന സ്ഥലത്താണ് ജനിച്ചത് .1897ലും 1900ലുമുണ്ടായ കടുത്ത ക്ഷാമത്തെ നേരിടാന്‍ നേതൃത്വം നല്‍കി. 1920ല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായ അദ്ദേഹം 1927ല്‍ ‘ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടി’ രൂപവത്കരിച്ചു. ആര്യസമാജത്തിന്റെ ഒരു പ്രവർത്തകനായിരുന്നു ലാലാ. സമാജത്തിന്റെ മുഖപത്രമായിരുന്ന ആര്യ ഗസറ്റിന്റെ പത്രാധിപരും കൂടിയായിരുന്നു. ലാഹോറിൽ നിയമപഠനത്തിനുശേഷമായിരുന്നു ലാലാ കോൺഗ്രസ്സിൽ പ്രവർത്തകനായി ചേരുന്നത്.

നിയമപഠന സമയത്തു തന്നെ, ലാല ഹൻസ്രാജ്, പണ്ഡിറ്റ് ഗുരുദത്ത് വിദ്യാർത്ഥി തുടങ്ങിയ ഭാവി സ്വാതന്ത്ര്യ പ്രവർത്തകരുമായി റായ് അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന പ്രക്ഷോഭങ്ങളിൽ പഞ്ചാബിൽ നിന്നുമുള്ള മുന്നേറ്റങ്ങളെ നയിച്ചിരുന്നത് ലാലാ ആയിരുന്നു. 1907 മേയിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ വിചാരണ കൂടാതെ ബർമ്മയിലേക്കു നാടുകടത്തി. റായ്ക്കെതിരേ തെളിവുകളില്ലെന്നു പറഞ്ഞ് വൈസ്രോയി ആയിരുന്ന മിന്റോ പ്രഭു അദ്ദേഹത്തെ പഞ്ചാബിലേക്കു തിരിച്ചു വരാൻ അനുവദിച്ചു.

1928 ഒക്ടോബര്‍ 30ന് ലാഹോറിലെത്തിയ സൈമണ്‍ കമീഷനെതിരെ പതിനായിരങ്ങളെ അണിനിരത്തി റായി ജാഥ നയിച്ചു. ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമായ മര്‍ദനമേറ്റതിനെ തുടര്‍ന്ന് നെഞ്ചില്‍ പരിക്ക് പറ്റി 1928 നവംബര്‍ 17ന് അദ്ദേഹം നിര്യാതനായി.സ്കൗട്ടിന്റെ മർദ്ദനത്തെത്തുടർന്നാണ് റായ് ഗുരുതരാവസ്ഥയിലായതെന്നും, ഇതിനെക്കുറിച്ച് അന്വേഷികണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ബ്രിട്ടീഷ് പാർലിമെന്റിൽ പരാതി നൽകിയെങ്കിലും, റായിയുടെ മരണത്തിൽ യാതൊരു പങ്കുമില്ലെന്നു പറഞ്ഞ് അവർ പരാതി തള്ളിക്കളഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button