NewsHealth & Fitness

‘ഡിജിറ്റൽ ഐ സ്ട്രെയിൻ’ ഇല്ലാതാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

കണ്ണിനു സമാന്തരമായി സ്ക്രീനുകൾ ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

ഇന്ന് ഭൂരിഭാഗം ആളുകളും ഒരുപാട് സമയം ചിലവഴിക്കുന്നത് മൊബൈൽ ഫോണിന്റെയോ, ലാപ്ടോപ്പിന്റെയോ മുന്നിലാണ്. വിനോദത്തിനും, ജോലി സംബന്ധമായ ആവശ്യങ്ങൾക്കും ഏറെ നേരം ഡിജിറ്റൽ സ്ക്രീനുകൾക്ക് മുന്നിൽ സമയം ചിലവഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇവ പതുക്കെ ഉറക്കക്കുറവിലേക്കും നയിക്കാറുണ്ട്. ടിവി, മറ്റു ഡിജിറ്റൽ സ്ക്രീൻ എന്നിവ ദീർഘനേരം നോക്കിയിരിക്കുമ്പോൾ കണ്ണുകൾക്കുണ്ടാകുന്ന പ്രശ്നത്തെയാണ് ‘ഡിജിറ്റൽ ഐ സ്ട്രെയിൻ’ എന്ന് നേത്രരോഗ വിദഗ്ധ വിശേഷിപ്പിക്കുന്നത്. തുടക്കത്തിൽ ഇവ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് സങ്കീർണമായക്കാവുന്നതാണ്. ഡിജിറ്റൽ ഐ സ്ട്രെയിനിൽ നിന്നും രക്ഷനേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

കണ്ണിനു സമാന്തരമായി സ്ക്രീനുകൾ ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഉയരത്തിലോ, താഴ്ന്നോ സ്ക്രീനുകൾ സെറ്റ് ചെയ്യുന്നത് കണ്ണ് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇമ വെട്ടാതെ സ്ക്രീനിലേക്ക് നോക്കിയിരിക്കാൻ പാടില്ല. ഇമ വെട്ടുന്നത് കുറയുമ്പോൾ സ്വാഭാവികമായി കണ്ണുകളിലെ നനവും കുറയുന്നു.

Also Read: ‘പെണ്ണുങ്ങൾ ഒരുങ്ങുന്നത് ആണുങ്ങൾ നോക്കാൻ വേണ്ടി, ഞാൻ അത് ആസ്വദിക്കും, റേപ്പ് ചെയ്യുന്നൊന്നും ഇല്ലല്ലോ’: സുധീർ സുകുമാരൻ

രാത്രിയിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ കൃത്യമായ വെളിച്ചം മുറിയിലുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. മങ്ങിയ വെളിച്ചത്തിലോ, ഇരുട്ട് മുറിയിലോ നിന്ന് സ്ക്രീനുകൾ നോക്കുന്നത് കണ്ണിന് ഉത്തമമല്ല. കൂടാതെ, രാത്രി കാലങ്ങളിൽ ഡിജിറ്റൽ സ്ക്രീനുകൾ ‘ഐ പ്രൊട്ടക്ഷൻ മോഡിൽ’ സെറ്റ് ചെയ്യുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button