News Story

ഇസ്ലാമോഫോബിയ : ലോക രാജ്യങ്ങളാൽ അവഗണിയ്ക്കപ്പെടെണ്ടവരോ അവർ

ഐ എം ദാസ്

ഇസ്ലാമോഫോബിയ എന്ന പദ പ്രയോഗം അത്രമേൽ ജനകീയമായിക്കൊണ്ടിരിയ്ക്കുന്ന ദുഖകരമായ കാഴ്ചയാണ് ഇന്നുള്ളത്, പ്രത്യേകിച്ച് പാശ്ചാത്യരുടെ ഇടയിൽ ഇസ്ലാം പേടി എന്നത് അതിക്രമത്തിനുള്ള ലൈസൻസ് ആയും മാറിയിരിക്കുന്ന സംഭവങ്ങൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അതിനെ കുറിച്ചുള്ള ചർച്ചകൾ അത്യാവശ്യം തന്നെയാണ്. 2001 സെപ്റ്റംബർ 21 ലെ ട്രേഡ് സെന്റർ ആക്രമണത്തിന്‌ശേഷം പാശ്ചാത്യരുടെ ഇടയിൽ മുസ്ലീങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പൊടുന്നനെ മാറി മറിയുകയായിരുന്നു. അക്രമകാരികളും തീവ്രവാദികളും മുസ്ലീങ്ങൾ ആകുന്നതിലെ സാംഗത്യം ഏറെ ചോദ്യം ചെയ്യപ്പെട്ടു. അതിനാൽ തന്നെ മുസ്ലീങ്ങളോടും ഇസ്ലാം ജന വിഭാഗത്തിനോടും മറ്റു വിഭാഗക്കാരുടെ മനസ്സിൽ അകാരണമായ ഭയം ഉണ്ടാകാൻ കാരണവുമായി.

പാശ്ചാത്യരു മായി താരതമ്യപ്പെടുതുമ്പോൾ ഇസ്ലാമിന്റെ പൊതു മൂല്യങ്ങൾ അധമമാണെന്നുള്ള ധാരണ യു എസ് പോലെയുള്ള രാജ്യങ്ങളിലുണ്ട്. വംശീയത നിറഞ്ഞ ഇത്തരം തോന്നലുകൾക്ക് പിന്നാലെ ആക്രമണ പരമ്പരകളിൽ അത്തരം ആധിപത്യവും ഉൾപ്പെടുന്നതോടെ പൊതു മുസ്ലീം സമുദായങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഏറെ വർദ്ധിക്കപ്പെട്ടു. പക്ഷെ ഇത്തരത്തിൽ വരുമ്പോൾ ഏറ്റവും അധികം ഇതിന്ടെ മോശമായ പ്രതികരണങ്ങൾ അനുഭവിയ്ക്കുന്നത് സാധാരണ മുസ്ലീം വിഭാഗമാണ്‌. പാശ്ചാത്യരുടെ പല അതിക്രമങ്ങളും ഇത്തരത്തിൽ അധികമാണെന്നാണ് റിപ്പോർട്ടുകൾ. മുസ്ലിംകളെ പരിഹസിക്കുക, എല്ലാ മുസ്ലിംകളേയും ഭീകരവാദികളായി കുറ്റപ്പെടുത്തുക, സ്തീകളുടെ ഇസ്ലാമിക വസ്ത്രധാരണത്തെ നിർബന്ധപൂർ‌വ്വം തടയുക, മുസ്ലിംകളെ തുപ്പുക, കുട്ടികളെ ഉസാമ എന്ന് വിളിക്കുക എന്നീ സംഭവങ്ങൾ ഇസ്ലാം വിശ്വാസികൾക്കെതിരെ അരങ്ങേറുന്നു എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.

.”വ്യാപകമായി വർദ്ധിച്ചു വരുന്ന മതഭ്രാന്തിനെ സൂചിപ്പിക്കുന്നതിനായി ഒരു പദം കണ്ടെത്താൻ ലോകം നിർബന്ധിതമാവുമ്പോൾ അത് ദുഃഖകരവും പ്രശ്നതരവുമായ സംഭവവികാസമാണ്‌. ഇതാണ്‌ ഇസ്ലാമോഫോബിയയുടെ കാര്യത്തിലുള്ളത്” എന്ന് ഐക്യരാഷ്ട സംഘടനയുടെ സമ്മേളനത്തിൽ 2004 ൽ കോഫീ അണ്ണൻ പറയുകയുണ്ടായി. മതഭ്രാന്തിനെ സൂചിപ്പിക്കാനുള്ള ഒരു പദമായി ഇസ്ലാമോഫോബിയ മാറുമ്പോൾ ആ മതം പ്രതിനിധാനം ചെയ്യുന്ന അനെകരായ സാധാരണ ജനങ്ങളോടുള്ള ചോദ്യം ചെയ്യലും ആകുന്നുണ്ടത്. ലോക രാജ്യങ്ങളിലെ ഭീകരത എടുത്തു നോക്കുമ്പോൾ ഉണ്ടായിട്ടുള്ള വംശീയ കലാപങ്ങല്ക്കും പ്രദേശ കലാപങ്ങല്ക്കും ഒക്കെ അപ്പുറത്താണ് സമുദായങ്ങളുടെ ഭീകരത . അത്തരത്തിൽ നോക്കിയാൽ മുസ്ലീം ഭീകരതയാണ് ലോക ജനതയെ ഞെട്ടിച്ചു കൊണ്ടിരിയ്ക്കുന്നത്. അതിനാൽ തന്നെ പൊതു ജനങ്ങളുടെ മുസ്ലീങ്ങൾക്കെതിരെയുള്ള ഭയവും അതെ തുടർന്ന് സാധാരണ മുസ്ലീങ്ങൽക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളും സ്വാഭാവികമാണെന്ന് അഭിപ്രായപ്പെടാനാണ് പാശ്ചാത്യ ലോകവും ശ്രമിക്കുന്നതെന്നതാണ് നിശബ്ദകരമായ കുറ്റം. അതുപക്ഷെ അപകടകരമായ ഒരു അവസ്ഥയിലെയ്ക്കാണ് കൊണ്ട് പോകുന്നതും. കാരണം സാധാരണ മുസ്ലീങ്ങൾക്ക് എതിരാണ് ഐ എസ് പോലെയുള്ള ഭീകര സംഘടനകളും. എത്രയോ മുസ്ലീങ്ങൽ ഐ എസ്, താലിബാൻ പോലെയുള്ള ഭീകര സംഘടനകളാൽ കൊല്ലപ്പെടുന്നു എന്നത് മറക്കാൻ കഴിയില്ല. അവരെ അംഗീകരിക്കുന്ന ജന വിഭാഗത്തെയാണ് അവര്ക്ക് വേണ്ടത്. അല്ലാതെ അംഗീകരിക്കപ്പെടുന്നവർ മുസ്ലീം ആകണമെന്ന് യാതൊരു നിർബന്ധവും ഭീകരതയ്ക്കില്ല. അതിനാൽ തന്നെ സാധാരണക്കാരായ മുസ്ലീങ്ങളുടെ സുരക്ഷയും സ്വാതന്ത്ര്യവും അതാത് ലോക രാജ്യങ്ങളുടെ ബാധ്യത തന്നെയാണ്. അവരിലും നിവൃത്തികേട് കുത്തി നിറച്ചു മനുഷ്യർക്കെതിരെ തിരിയാനുള്ള അവസരങ്ങൾ വരുത്തി വയ്ക്കാതെ ഇരിക്കുവാനാണ് ലോക രാജ്യങ്ങൾ ശ്രദ്ധിക്കേണ്ടത്. മനുഷ്യരെ സാധാരണ മനുഷ്യരായി ജീവിക്കാൻ അനുവദിയ്ക്കുക. അതിനുള്ള നിയമങ്ങൾ ഐക്യരാഷ്ട്ര സഭയുടെ തന്നെ ഉത്തരവാദിത്തത്തിൽ എടുക്കേണ്ടതുണ്ട്. ഭീകരതയ്ക്കെതിരെ ഒന്നിച്ചു പൊരുതാൻ എല്ലാ സമുദായങ്ങളെയും പ്രാപ്തരാക്കുക എന്നതിനപ്പുറം സമുദായങ്ങളെ വേർതിരിച്ച് കുറ്റപ്പെടുത്തുന്നത് ലോക രാജ്യങ്ങൾക്ക് ഒരിക്കലും ഭൂഷണമാകില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button