Prathikarana Vedhi

റോഡ്‌ നന്നായാൽപ്പോരാ,വണ്ടി ഓടിക്കാനും പഠിക്കണം…

അബ്ദുല്‍ ലത്തീഫ്

കൂട്ടിൽ നിന്നും കിളിയെ തുറന്നുവിട്ടാൽ എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് നമ്മൾ വണ്ടികളുമായി റോഡിലേക്ക് ഇറങ്ങിക്കഴിഞാലുള്ള അവസ്ഥ. ലെക്കും ലഗാനുമില്ലാതെ ഒരു മരണപ്പാച്ചിലാണ്, ശരിക്കും മരണത്തിലേക്കുള്ള പാച്ചിൽ. ഒരുദിവസം നമ്മുടെ കൊച്ചു കേരളത്തിൽ നടക്കുന്ന വാഹന അപകടങ്ങളുടേയും, പൊലിയുന്ന ജീവനുകളുടേയും, പരിക്കേറ്റ് മരിച്ചു ജീവിക്കുന്ന മനുഷ്യരുടേയും കണക്കെടുത്താൽ ഞെട്ടിപ്പോകും. എന്നും എല്ലാവരും യാത്ര ചെയ്യുന്നവരാണ് എന്ന കാര്യമോർത്താൽ ആരും ഒരു ദുരന്തത്തിൽനിന്നും അകലെയല്ല. പക്ഷേ എന്നിട്ടും നമ്മൾ ഒട്ടും ഭയപ്പെടുന്നില്ല, ഒനും ചിന്തിക്കുന്നുമില്ല, ഒന്നും പഠിക്കുന്നുമില്ല. വണ്ടിയുടെ ആക്സിലേറ്ററാണ് നമ്മുടെ ജീവിതത്തെ നയിക്കുന്നത് എന്നതുപോലെ നമ്മൾ മുന്നോട്ടു കുതിക്കുന്നൂ, നമ്മളോ, നമ്മൾ തട്ടിത്തെറിപ്പിക്കുന്നവരോ ചോരവാർക്കുംവരെ….

എന്തിനും ഏതിനും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവരാണ് നമ്മൾ. വാഹനങ്ങളുടേയും അപകടങ്ങളുടേയും കാര്യത്തിലായാലും അതുതന്നെ. നല്ല റോഡില്ലന്നോ, വണ്ടി നന്നല്ലന്നോ, വാഹനങ്ങൾ അതികമാണെന്നോ, മറ്റുള്ളവർക്ക് വണ്ടി ഓടിക്കാൻ അറിയില്ലന്നോ, റോഡിൽ ട്രാഫിക്കുകാരില്ലന്നോ, പോലീസ് ചെക്കിംഗ് അതികമാണെന്നോ, വഴിയാത്രക്കാർക്കു ശ്രദ്ധയില്ലന്നോ തുടങ്ങി ഒരു നൂറായിരം കുറ്റങ്ങൾ നമ്മൾ നിരത്തും. അങ്ങനെ മറ്റെല്ലാവരേയും കുറ്റപ്പെടുത്തി മുൻപേ പോകുന്ന വാഹനങ്ങളെ തെറിവിളിച്ച് പുറകേ വരുന്നവനെ ജയിക്കാൻ അനുവതിക്കാതെ നമ്മൾ വളരെ മാന്യമായി ഇടതുഭാഗത്തുകൂടി ഓവർട്ടേക്കുചെയ്ത് നിസ്സാരമായ ഭാവത്തോടെ കടന്നു പോകും. ഞെങ്ങി ഞെരുങ്ങി പോകുന്ന ബൈക്കുകൾക്കും മറ്റു വാഹനങ്ങൾക്കും ഇടയിലൂടെ S മുതൽ Z വരെ വെട്ടി ചില ബൈക്കു പിള്ളേരുടെ സർക്കസ് പാച്ചിൽ കണ്ടാൽ ഗ്യാസുകുളിക ഇപ്പോൾ തീർന്നുപോകും എന്നാരും പറഞുപോകും. വാഹനാപകടങ്ങളുടെ പകുതിയും വരുത്തിവയ്ക്കുന്നത് യുവാക്കളുടെ ചെയ്തികൾ തന്നെ. ഓട്ടോറിക്ഷക്കാർ ഗതാഗത നിയമമോ മറ്റു വാഹനങ്ങളേയോ ശ്രദ്ധിക്കാതെ വണ്ടിയോടിക്കുന്നവർ ആണെന്ന ഒരു നിരീക്ഷണം നിലവിലുണ്ട്. അവർ ഉണ്ടാക്കുന്ന അപകടങ്ങളും വളരെ കൂടുതലായിരുന്നൂ. എന്നാൽ ഇന്നാസ്ഥാനം ബൈക്കുകാർക്കാണ്, അതും ചെറുപ്പക്കാരും കുട്ടികളും.

പുതുപുത്തൻ കാറുകളെക്കൊണ്ട് റോഡുകൾ നിറയുന്ന കാലമാണിന്ന്. ഒരു കളിപ്പാട്ടമെന്നോ കൗതുകമെന്നേ തോന്നുന്നതിനപ്പുറം പുതു മോഡലുകളുമായി കമ്പനിക്കാർ വല്ലാത്ത മത്സരമാണ്. ആരുടേയെങ്കിലും തലയിൽ ഒരു വാഹനം അടിച്ചേൽപ്പിക്കുക എന്ന മത്സരം. അതു വാങ്ങുന്ന ആളിനും വണ്ടിയോട് അത്രയേ പ്രാധാന്യവുമുള്ളൂ. അത് ഇടിക്കുമോ തട്ടുമോ എന്ന വേവലാതി അവനില്ല. അതിനകത്തിരുന്നാൽ എന്തെങ്കിലും അപകടം പറ്റും എന്ന ഭയവും അവനില്ല. സൈഡുക്ലാസും ഏസീയും മ്യൂസിക്കുമിട്ട് ചീറിപ്പായുന്ന അവർക്ക് സൈഡ് ഇഗ്നേഷൻ ലൈറ്റുകൾ വെറും അലങ്കാരം മാത്രമാണ്, സൈഡു മിററുകൾ എളുപ്പത്തിൽ മുഖം നോക്കാനുള്ള വസ്തുവാണ്, കത്തിജ്യലിക്കുന്ന ഹെഡ്ലൈറ്റുകൾ എതിരേ വരുന്ന വണ്ടിക്കാരന്റെ കണ്ണിനെ ഫീസാക്കാനുള്ള ആയുധമാണ്. ഈ വാഹന പ്രേമികൾ വില്ലന്മാരാകുന്നതും കാലന്മാരാകുന്നതും വാഹനം ഒരാവശ്യമായ്ക്കരുതി വണ്ടി വാങ്ങുന്നവരേയും ഓടിക്കുന്നവരേയും ആണ്. എന്നാൽ ഏറ്റവും ശ്രദ്ധിച്ചും നിയമങ്ങൾ പാലിച്ചും മാന്യമായും വണ്ടി ഓടിക്കുന്നവർ ആരെന്നു ചോദിച്ചാൽ അതും കാറുകാരാണ്, ടാക്സീ കാറുകാർ. അവരെ കൊണ്ടുണ്ടാവുന്ന അപകടങ്ങളും ഒരുപരിതിവരെ കുറവാണ്. നമ്മുടെ ട്രൈവിംഗ് ലൈസൻസുകൾ അൽപ്പമെങ്കിലും ഉപയോഗപ്രധമാകുന്നതും ടാക്സീ കാറുകാരിൽ തന്നെയാണ്.

ട്രൈവിം ലൈസൻസിന്റെ കാര്യം പറഞാൽ ഏറ്റവും പരിഹാസ്യമാണ്. ഒരു 8 ഓ H ഓ എടുത്ത് ലൈസൻസും പുതിയ വണ്ടിയും വാങ്ങി റോഡിലേക്കിറങ്ങുന്നയാൾ വണ്ടിയോടിച്ച് തെളിയുന്നത് മെയിൻ റോഡിലാണ്. വലത്തോട്ടു പോകാൻ വലതുകൈയ്യും ഇടത്തോട്ടുപോകാൻ ഇടതുകൈയ്യും നീട്ടണം എന്നു ധരിച്ചു വരുന്നവർ. സ്ത്രീകളും വയസ്സാകുമ്പോൾ ഡ്രൈവിംഗ് മോഹംവരുന്ന അപ്പുപ്പൻ ഉൾപ്പടെ. അത്തരക്കാർ ഉണ്ടാക്കുന്ന അപകടങ്ങളും ഗതാഗത കുരുക്കുകളും പിന്നെ വേറൊരു കഥയാണ്.

പ്രൈവറ്റ് ബസ്സുകാരുടെ മരണപ്പാച്ചിലും അവർ ഉണ്ടാക്കുന്ന അപകടങ്ങളും ഒരു സ്പീട്ഗവർണ്ണറിൽ തീരുന്നതല്ല. നാട്ടുകാരുടെ തല്ലോ തല്ലിപ്പൊട്ടിക്കലോ എന്ന ചെറു ഭയമെങ്കിലും ഇപ്പോൾ അവരിലുണ്ട്. എന്നാൽ ആരേയും പേടിക്കേണ്ടാത്ത റോഡിലെ രാജാക്കന്മാരാണ് നമ്മുടെ സ്വന്തം ആനവണ്ടിക്കാർ. അവരെക്കൊണ്ട് ഉണ്ടാവുന്ന അപകടങ്ങൾക്കും നഷ്ടങ്ങൾക്കും നമ്മൾ ആരോടു കണക്കു പറയാൻ.

പ്രൈവറ്റു ബസ്സുകാർ റോഡിലെ വില്ലനും, Ksrtc രാജാക്കന്മാരും ആണെങ്കിൽ ഇപ്പോൾ ചക്രവർത്തിമാരായി മറ്റൊരു ഉന്നത കുലജാതരുണ്ട്, സമാന്തര സർവ്വീസുകാർ. കൂടുതലും രാത്രിയിലെ പേടിസ്വപ്നമായ റോഡിലെ മിന്നൽപ്പിണറായ കൊട്ടാര നൗകകൾ. അവർ എവിടെന്നു വരുന്നെന്നോ എങ്ങോട്ടു പോകുന്നെന്നോ ആർക്കും അറിയില്ല. നമ്മുടെ മന്ത്രി വാഹനങ്ങളേയും മറ്റു ബോർഡുവച്ച വാഹനങ്ങളേയും Vip വാഹനങ്ങളേയും പോലെയാണ്. അവരും ഈ തിങ്ങിനിറഞ വാഹനങ്ങൾക്ക് ഇടയിലൂടെ ഹോണടിച്ചും ലൈറ്റിട്ടും ഊളിയിട്ടും ആരെക്കാണാൻ പോകുന്നെന്ന് ആർക്കുമറിയില്ല. ഒരു ജീവനും കൈയ്യിൽ പിടിച്ച് ചീറിപ്പായുന്ന 108 നും മറ്റു ആമ്പുലൻസുകൾക്കും പറയാൻ ഒരു ന്യായമുണ്ട്. ഇടിച്ചിടാതെ ഒന്നും വഴിമാറിക്കൊടുക്കാൻ നമ്മുക്കും തോന്നും…

ആളെക്കൊല്ലി ടിപ്പറിനും ടാങ്കറു ലോറികൾക്കും നഗരങ്ങളിലെങ്കിലും ഇപ്പോൾ ഒരൊതുക്കമുണ്ട്. അടങ്ങിയൊതുങ്ങി അവരും ഓടട്ടേ, എല്ലാരും ഓടട്ടേ. ഓടിയോടി എത്തേണ്ടിടത്ത് സുരക്തരായി എത്തട്ടേ, ഓടാതെ നടന്നുപോകുന്നവരും നാളെയും വരാൻ സുരക്ഷിതരായി വീട്ടിലെത്തട്ടേ…

നമ്മുടെ കേരളക്കരയിലെ ഒന്നും രണ്ടും ലൈനുകളുള്ള സാധാരണ റോഡുകളുടേയും വണ്ടികളുടേയും ഡ്രൈവർ മാരുടേയും യാത്രക്കാരുടേയും വഴിയാത്രക്കാരുടേയും കാര്യമാണ് ഇതുവരെ പറഞത്. അതിൽ നമ്മളെ സേവിക്കുന്ന ട്രാഫിക് പോലീസുകാരനും, പാവം ട്രാഫിക് കൂലിക്കാരും മര്യാതയും ഔചിത്യവുമില്ലാതെ കത്തിയണയുന്ന സിഗ്നൽ ലൈറ്റുകളും ഹെൽമെറ്റു പിടിക്കാൻ ഒളിച്ചു നിൽക്കുന്ന പോലീസുകാരനും പെർമിറ്റും ലൈസൻസും വാഹനടെസ്റ്റും നടത്തുന്ന വെഹിക്കിളുകാരനും, ഇൻഷുറൻസുകാരനും എല്ലാം എല്ലാം ഉണ്ട്. എല്ലാവരോടും പെരുത്ത് നന്നിയുമുണ്ട്…
ഇപ്പോൾ കേരളത്തിലും നാലുവരി ആറുവരി ഹൈസ്പീഡ് റോഡുകളുടെ കാലമാണ്. വന്നില്ലങ്കിലും വരുമെന്ന് നമ്മൾ സ്വപ്നമെങ്കിലും കാണുന്നൂ. ആ റോഡുകളിലൂടെ വണ്ടിയോടിച്ചു പായാൻ നമ്മുടെ കൈയ്യുകാലും തരിക്കുന്നുമുണ്ട്.

പക്ഷേ ആ ട്രാക്കു റോഡുകളിലൂടെ വണ്ടിയോടിക്കാൻ നമ്മുടെയീ ഡ്രൈവിംശൈലിയും പരിജയവും മതിയോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. അതിന് ഉദാഹരണമാണ് തിരുവനന്തപുരത്തെ കരമന കളിയിക്കാവിള ആറുവരി പാതയിലെ പണി പൂർത്തിയായ എട്ടു കിലോമീറ്റർ സൂപ്പർ റോഡ്. റോഡെക്കെ സൂപ്പറാണ്, മൂന്ന് വലിയ വാഹനങ്ങൾക്ക് ഒരേസമയം ഒരേദിശയിൽ ഓടിപ്പോകാം. ഒരു വളവോ തിരിവോ ഘട്ടറോ ഒന്നുമില്ല. നമ്മൾ സിനിമയിലും വിദേശ നാടുകളിലും കണ്ടിട്ടുള്ള നല്ല അടിപൊളി റോഡ്. എട്ടു കിലോമീറ്റർ ഓടിയെത്താൻ വെറും നാലോ അഞ്ചോ മിനിട്ടുമതി…

പക്ഷേ പറഞിട്ടെന്തുകാര്യം. റോഡേതായാലും വണ്ടി ഏതായാലും അത് ഓടിക്കുന്നത് നമ്മളല്ലേ. അതിന്റെ റിസൽറ്റും ഉണ്ട്. വളരെ കുറച്ച് ദിവസങ്ങൾ കൊണ്ടുതന്നെ ഇത്രയും വലിയ റോഡിൽ സംഭവിച്ചത് രാപകലില്ലാതെ നിരവതി അപകടങ്ങൾ, പൊലിഞത് അതിലേറെ ജീവനുകൾ…

ഞാൻ കൂടു തുറന്നു വിട്ട കിളികൾ എന്ന് ആദ്യം പറഞത് അതുകൊണ്ടാണ്. എന്നാൽ അതിനേക്കാൾ ഭയാനകവും അപകടകരവും ആണ് അവസ്ത. ഇടുങ്ങിയ റോഡുകളിൽ നിന്നും ഈ വലിയ റോഡിൽ എത്തുന്നവർ വണ്ടി ഓടിക്കുന്നത് പുഴുക്കൾ ഇഴഞു പായുംമ്പോലെ. ചെറിയ റോഡിൽ ബൈക്കുകാരൻ S വളയുമായിരുന്നൂ എങ്കിൽ ഈ വലിയ റോഡിൽ എല്ലാ വാഹനങ്ങളും ഓടുകയും ഓവർടേക്ക് ചെയ്യുന്നതും S പോലെ. വളഞുപുളഞ് ഒഴുകി ഓടുന്ന വാഹനങ്ങൾ ഒരുനിമിഷം നോക്കിനിന്നാൽ ഏതു റൈസിംഗുകാരനും അറ്റാക്കുവരും. അത്രയ്ക്കുണ്ട് സാഹസം..

ആരും ആരേയും കുറ്റം പറഞിട്ടു കാര്യമില്ല. നമ്മൾ എല്ലാവരും അങ്ങനെയാണ്. നമ്മൾ ശീലിച്ചതും അങ്ങനെയാണ്. മാറേണ്ടത് വാഹനമോടിക്കുന്ന നമ്മുടെ ശൈലിയാണ്. അതെങ്ങനെ ആയിരിക്കണം എന്നു മാർഗ്ഗനിർദ്ധേശം നൽകേണ്ടതും സൗകര്യം ഒരുക്കേണ്ടതും ബോധവത്കരണം നടത്തേണ്ടതും പഠിപ്പിക്കേണ്ടതും പരിശീലിപ്പിക്കേണ്ടവരും ഉത്തരവാദിത്വപ്പെട്ട നമ്മുടെ സർക്കാരാണ്. നല്ല ശൈലിയിലേക്കും സുരക്ഷിതമായ റോഡ് യാത്രയിലേക്കും മാറാൻ മനസ്സുകാട്ടേണ്ടവർ പക്ഷേ നമ്മൾ മാത്രവും. കാലം മാറുന്നൂ, പുതി റോഡുകളും പുതുപുത്തൻ വണ്ടികളും വരുന്നൂ. അതുകൊണ്ട് നമ്മളിലും വരണം മാറ്റം. വീട്ടിൽ നിന്നും ഇറങ്ങിയാൽ തിരികെ സുരക്ഷിതനായി ആരുടേയും രക്തമോ ജീവനോ റോഡിൽ വീഴ്ത്താതെ വളയംപിടിച്ച് വീട്ടിലെത്താനുള്ള നല്ലപാഠം എന്ന മാറ്റം. അതു നമുക്കും പഠിക്കാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button