Kerala

കെ. ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്; ബാര്‍ കോഴക്കേസ് ദ്രുത പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

തൃശൂര്‍ : ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. വിജിലന്‍സ് എസ്. പി നിശാന്തിനിയുടെ ദ്രുത പരിശോധനാ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിക്ക് കൈമാറി. ബാബുവിനെതിരെ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിജിലന്‍സ് അഡീഷ്ണല്‍ ലീഗല്‍ അഡൈ്വസര്‍ മുഖേന ഉച്ചയോടെയാണ് അന്വേഷണ സംഘം കോടതിയില്‍ കെ. ബാബുവിനെതിരായ ബിജു രമേശിന്റെ ആരോപണം സംബന്ധിച്ചുള്ള ദ്രുത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 44 അനുബന്ധ രേഖകളുള്‍പ്പെടെ മുന്നൂറിലധികം പേജുകളടങ്ങിയ റിപ്പോര്‍ട്ടില്‍ പരാതിക്കാരന്‍ ജോര്‍ജ് വട്ടുകുളം ഉള്‍പ്പെടെ 13 പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ബാബുവിന് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണം തെളിയിക്കാവുന്ന സാക്ഷിമൊഴികളോ തെളിവുകളോ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മന്ത്രി ബാബുവിന്റെയും, ബിജു രമേശിന്റെയും, ബാര്‍ അസോസിയേഷന്റെയും ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. എന്നാല്‍ ഈ അന്വേഷണത്തിലും വ്യക്തമായ തെളിവുകളൊന്നും തന്നെ ലഭിച്ചില്ല. കെ. ബാബുവിനെതിരെ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാകുകയായിരുന്നു.

കെ. ബാബുവിന് 50 ലക്ഷം രൂപ കോഴനല്‍കിയെന്ന ചാനല്‍ അഭിമുഖത്തിലെ ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് ദ്രുത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button