Technology

തീവ്രവാദികളെ തുരത്താന്‍ ഗൂഗിളും

തീവ്രവാദികളെ തുരത്താന്‍ ട്വിറ്ററിന് പിന്നാലെ ഗൂഗിളും രംഗത്തെത്തിയിരിക്കുന്നു. തീവ്രവാദ അനുകൂല വാര്‍ത്തകള്‍ തപ്പിയാല്‍ ഇനി ലഭിക്കില്ല, പകരം തീവ്രവാദവിരുദ്ധ ലിങ്കുകള്‍ നല്‍കാനുള്ള പദ്ധതിയുമായാണ് ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്. അക്രമാസക്തമായ പ്രചാരണങ്ങളോ തീവ്രവാദപ്രചരണമോ ഗൂഗിളില്‍ തിരയുമ്പോള്‍ അതിനെതിരെയുള്ള വിവരങ്ങള്‍ നല്‍കുക എന്നതാണ് ഗൂഗിളിന്റെ പദ്ധതി.

ഗൂഗിളിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് ആന്റണി ഹൗസാണ് തീവ്രവാദത്തിനെതിരായുള്ള പോരാട്ടത്തില്‍ ഗൂഗിള്‍ വഹിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. എതിര്‍ വിവരണങ്ങള്‍ നല്‍കുക എന്നുള്ളതാണ് ഇതില്‍ പ്രധാനം. ഐഎസ് വിരുദ്ധ പരസ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഗൂഗിള്‍ സേര്‍ച്ചില്‍ വന്നു തുടങ്ങിയതായി അദ്ദേഹം അറിയിച്ചു.

ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ അവരുടെ ആശയപ്രചാരണം ഇന്റര്‍നെറ്റ് വഴിയാക്കിയതാണ് ഗൂഗിള്‍ പോലുള്ള കമ്പനികളെ ആശങ്കയിലാക്കുന്നത്. ഐഎസ് അവരുടെ ആശയം പ്രചരിപ്പിക്കാനും, ലോകവ്യാപകമായി ആളുകളെ സംഘടനയില്‍ ചേര്‍ക്കാനും യുട്യൂബ് പോലുള്ള വീഡിയോ ഷെയറിംഗ് സൈറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഐഎസ് ആശയങ്ങളോട് താല്‍പര്യമുള്ളവര്‍ ഇത്തരം വിഡിയോകളോ ഐഎസ് ബന്ധമുള്ള സൈറ്റുകളിലെ വിവരങ്ങളോ നെറ്റില്‍ തിരയുമ്പോളാകും മതമൗലികവാദത്തെയും തീവ്രവാദത്തെയും എതിര്‍ക്കുന്ന സേര്‍ച്ച് റിസള്‍ട്ടുകള്‍ ലഭിക്കുക.

തീവ്രവാദ പ്രേരണ നല്‍കുന്ന പതിനാല് ദശലക്ഷത്തോളം വീഡിയോകളാണ് അടുത്തിടെ യൂട്യൂബില്‍ നിന്നും നീക്കേണ്ടി വന്നതെന്ന് ആന്റണി ഹൗസ് അറിയിച്ചു. സ്ഥിരമായി തീവ്രവാദ വാര്‍ത്തകള്‍ തിരയുന്നവരെ നിയന്ത്രിക്കാനാണ് പുതിയ പദ്ധതി. അതേസമയം ഇങ്ങനെ കണ്ടെത്തുന്ന തീവ്രവാദികളുടെ വിവരങ്ങള്‍ ഗവണ്മെന്റ് ഏജന്‍സികള്‍ക്കോ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകള്‍ക്കോ കൊടുക്കുമോയെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button