Technology

ജനത്തെ വലയ്ക്കുന്ന ഡല്‍ഹിയിലെ ഒറ്റ-ഇരട്ട നിയമത്തെ വെല്ലുവിളിച്ച് ഈ മിടുക്കന്‍മാര്‍

പന്തളം ● ഒരന്തരവും ഇല്ലാതെ കുതിച്ച് ഉയരുന്ന അന്തരീക്ഷമലിനീകരണം കണ്ട് കണ്ണും മിഴിച്ച് ഇരിക്കുകയാണ് ഇന്ത്യയിലെ ജനത. കഴിഞ്ഞ വര്‍ഷത്തെ ഗ്ലോബല്‍ എണ്‍വിയോണ്‍മെന്റ് പെര്‍ഫോമന്‍സ് ഇന്‍ഡെക്‌സ് പ്രകാരം ഇന്ത്യ 152-ാം സ്ഥാനത്താണ്. അതായത് മുന്‍വര്‍ഷത്തെക്കാള്‍ 32-ാം സ്ഥാനം പിന്നിലോട്ട് പോയിരിക്കുന്നു. അതിലുപരി നമ്മുടെ രാജ്യ തലസ്ഥാനം ആയ ഡല്‍ഹി ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷമലിനീകരണം ഉള്ള നഗരങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹി ഗവണ്‍മെന്റ് കൊണ്ടുവന്ന ഒറ്റ -ഇരട്ട നമ്പര്‍ പദ്ധതി ജനത്തെ വലച്ചിരിക്കുകയാണ്. ഇതിനെല്ലാം പരിഹാരം കണ്ടിരിക്കുകയാണ്. അര്‍ച്ചന കോളേജ് ഓഫ് എന്‍ജീനിയറിംഗ് നാലാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥികളായ ആദര്‍ശ്.പി, അജയ് എ.വി, അരുണ്‍.ആര്‍, രഞ്ചു ചന്ദ്രന്‍, സാം വീരപ്പള്ളി, റമിന്‍ ഈശോ ജോക്കബ് എന്നീ മിടുക്കന്മാര്‍

ഹൈഡ്രോക്‌സി ബൂസ്റ്റട് ടെക്‌നോളജി ആണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്ന ആശയം. ഡിസ്റ്റില്‍സ് വെള്ളത്തില്‍ നിന്ന് ഇലക്‌ട്രോളിസിസ് വഴി ഹൈഡ്രെജന്‍, ഓക്‌സിജനും വികടിപ്പിച്ച് എന്‍ജിന്‍ ഒരു മാറ്റവും കൂടാതെ എയര്‍ഫില്‍റ്റര്‍ വഴിയാണ് ഫ്യുവലിന്റെ ക്വാളിറ്റി കൂട്ടുന്നത്. അതുവഴി കംപ്ലീറ്റ് കംമ്പഷന്‍ നടക്കുകയും മലിനീകരണം 70% വരെ കുറയ്ക്കുകയും അതോടൊപ്പം മൈലേജ് 20-40% വരെ കൂടുകയും ചെയ്യുന്നു. ഹൈഡ്രെജന്റെ ഉപയോഗം മൂലം എന്‍ജിന്‍ വിയര്‍ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. പവര്‍ല്‍ ഇന്‍ക്രീസ് ഈ ടെക്‌നോളജി വഴി സാധ്യമാകുന്നു. മലിനീകരണം ഏറ്റവും കൂടുതല്‍ കാരണം ആയ 2 ഡ്‌ട്രോക് ഓട്ടോയിലാണ് ഈ പരീക്ഷണം നടത്തിയത്. മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളായ ഇവര്‍ ഡിസൈനിംഗിന് മുന്‍തൂക്കം നല്കി ഓട്ടോ ജിപ്‌സി മോഡലിലാണ് ചെയ്തിരിക്കുന്നത്.

Archana01

വരുമാനമാര്‍ഗ്ഗമായി ടാക്‌സി വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഹൈഡ്രോക്‌സി സാങ്കേതിക വിദ്യ ഒരനുഗ്രഹമാണ്. ഈ സാങ്കേതിക വിദ്യയുടെ ഉപയോഗം വഴി ഇപ്പോള്‍ കിട്ടുന്ന മൈലേജിനേക്കാള്‍ 20-40 % അധികം ലഭിക്കുന്നതായി അവര്‍ തെളിയിച്ചിരിക്കുന്നു.

അര്‍ച്ചന കോളേജിലെ വകുപ്പ് മേധാവി അഭിജിത്ത്, പ്രൊഫസര്‍മാരായ വൈശാഖ്, അജിത്ത് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഇത് പൂര്‍ത്തിയാക്കിയത്. ഏറ്റവും ചെലവ് കുറഞ്ഞ നിര്‍മ്മാണരീതിയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഓട്ടോയുടെ വിലക്ക് പുറമെ 6000 രൂപ ചെലവ് വരും. വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുകയാണെങ്കില്‍ 3000 രൂപയെ വരികയുള്ളൂ എന്നാണ് സംഘത്തിന്റെ ഉറപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button