East Coast Special

മലയാളസാഹിത്യത്തിന്‍റെ കനകസിംഹാസനമൊഴിഞ്ഞ് ഓഎന്‍വി..നഷ്ടമായത് ഏഴു പതിറ്റാണ്ട് മലയാള സാഹിത്യത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വം.

സുജാത ഭാസ്കർ

ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാ ഓ എൻ വി കുറുപ്പ് 27 മെയ് 1931 നു ഒള്ളം ചവറയിൽ ജനിച്ചു.പിതാവ്: ഒ.എന്‍. കൃഷ്ണക്കുറുപ്പ്. മാതാവ് : കെ. ലക്ഷ്മിക്കുട്ടി അമ്മ.മലയാളത്തിലെ ഉന്നതനായ കവിയും ഗാനരചയിതാവുമാണ് പ്രൊഫസർ ഓ എന്‍ വി കുറുപ്പ്.മലയാള സാഹിത്യത്തിൽ സ്വന്തമായ ഒരു സ്ഥാനം ഉണ്ടായിരുന്ന അദ്ദേഹം കവിതാരചനയിലൂടെ മലയാളത്തിന്‍ അമൂല്യമായ സംഭാവനകൾ നല്‍‌കി. ചലച്ചിത്ര ഗാന ശാഖയെ പരിപുഷ്ടമാക്കി.957 ൽ എറണാകുളം മഹാരാജാസ് കോളജിൽ അദ്ധ്യാപകനായി. 1958 മുതല്‍ 25 വർഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ഗവ. ആർട്സ് ആന്‍ഡ് സയന്‍സ് കോളജ് കോഴിക്കോട്, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി, ഗവ. വിമന്‍സ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളിൽ മലയാള വിഭാഗം തലവനായിരുന്നു. 1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചശേഷം ഒരു വർഷം കോഴിക്കോട് സർവകലാശാലയില്‍ വിസിറ്റിങ് പ്രെഫസർ . 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.

പൊരുതുന്ന സൗന്ദര്യം, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയിൽപ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങള്‍, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, ശാര്‍ങ്ഗകപ്പക്ഷികൾ , മൃഗയ, വെറുതെ, അപരാഹ്നം, ഉജ്ജയിനി, സ്വയംവരം, ഭൈരവന്‍റെ തുടി, ഈ പുരാതന കിന്നരം എന്നിവ യാണ് മുഖ്യ കൃതികൾ..
ഉൾക്കരുത്തും തനിമയും ധ്വനിച്ചു നില്‍ക്കുന്ന ഓരോ ഒ എന്‍ വി കവിതയും മലയാളിയ്ക്ക് ഓരോ കാവ്യാനുഭവം തന്നെയാണ്. അതുകൊണ്ടാണ് ONV എന്ന ആ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങളെ കവിതയുടെ പര്യായമെന്നോണം നാം നെഞ്ചേറ്റിയത്. മണ്ണിനോടും പുഴയോടും സൂര്യനോടും നക്ഷത്രങ്ങളോടും പൂക്കളോടുമെല്ലാം ഹൃദയപക്ഷം ചേര്‍ന്നു നില്‍ക്കുന്ന പ്രിയകവിയുടെ ഭാവഗീതങ്ങൾ മലയാളിക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു.

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്‌. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.ജ്ഞാനപീഠം, പത്മവിഭൂഷൺ തുടങ്ങിയ സമുന്നത ബഹുമതികളാൽ ആദരിക്കപ്പെട്ടതാണ് അദ്ദേഹം.ആയിരം പൗർണമികൾ കാണുക! ഭദ്രമായ മനസ്സോടെ, ഭദ്രമായ മിഴികളോടെ അതിനു സാധിക്കുന്നത് മനുഷ്യജീവിതത്തിലെ ഭാഗ്യമാണ്. ആയിരം പൂർണ്ണ ചന്ദ്രന്മാരെ കണ്ടു മടങ്ങിയ മാഷിനു പ്രണാമങ്ങൾ അർപ്പിക്കാം.

ഇനിയും മരിക്കാത്ത ഭുമി ….നി ആസന്ന മൃതിയിൽ നിനക്കാത്മ ശാന്തി.
ഇത് നിന്റെ എന്‍റെയും ചരമസുശ്രുഷയ്ക്കായ്‌ ഹൃദയത്തിലിന്നു കുറിച്ച ഗീതം …..
മൃതിയുടെ കറുത്ത വിഷ പുഷ്പം വിടർന്നു
അതിന്‍ നിഴലിൽ നീ നാളെ മരവിക്കെ …
ഉയിരറ്റ നിൻ മുഖത്ത്‌ അശ്രുബിന്ദുക്കളാൽ ………
ഉതകം പകർന്നു വിലപിക്കാൻ …..
ഇവിടെ അവശേഷിക്കയില്ലാരുമീ ഞാനും .
ഇത് നിനക്കായ്‌ ഞാൻ കുറിച്ചിടുന്നു ..
.ഇനിയും മരിക്കാത്ത ഭുമി ….നിൻ ആസന്ന മൃതിയിൽ നിനക്കാത്മ ശാന്തി,,,

അദ്ദേഹത്തിൻറെ രചനയിൽ ആദ്യം പുറത്തുവന്ന ഗസ്സൽ സമാഹാരമായ “പാടുക സൈഗാൾ പാടൂ” എന്ന സൃഷ്ടി ഓഡിയോ -വീഡിയോ സമാഹാരങ്ങളായി ഈസ്റ്റ്‌ കോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട് . പാടുക സൈഗാൾ പാടൂ എന്ന പേരിൽ ആയിരുന്നു അത്.അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്ത മലയാളത്തിന്റെ അഭിമാനം വാനോള മുയർത്തിയ മലയാളത്തിന്റെ മഹാ കവിക്ക്‌ ഈസ്റ്റ്‌ കോസ്റ്റ് കുടുംബത്തിന്റെ ആദരാഞ്ജലികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button