Technology

ജമ്മു കാശ്മീര്‍ ചൈനയിലും പാകിസ്ഥാനിലും: ട്വിറ്ററിന് പറ്റിയ അക്കിടി

അക്കിടികള്‍ പലവിധത്തിലുണ്ട്. അത്തരത്തിലൊരു അക്കിടിയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. അബദ്ധം പിണഞ്ഞതാകട്ടെ ട്വിറ്ററിനും.

ജമ്മു കാശ്മീര്‍ ചൈനയുടേയും പാകിസ്ഥാന്റെയും ഭാഗമായി കാണിച്ചിരിക്കുന്നു എന്നതാണ് ട്വിറ്ററിന് പിണഞ്ഞ പുതിയ അബദ്ധം. ലൊക്കേഷന്‍ സേവലനങ്ങള്‍ക്കായി ജമ്മു എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ പാകിസ്ഥാന്റെ ഭാഗമാണിതെന്നാണ് ട്വിറ്ററില്‍ കാണാനാവുക. ഇനി, ജമ്മു ആന്‍ഡ് കാശ്മീര്‍ എന്നാണെങ്കിലോ ചൈനയുടെ ഭാഗമാണെന്നാണ് തെളിഞ്ഞ് വരിക.

ഇതൊരു അല്‍ഗോരിതം എറര്‍ ആണെന്നാണ് കരുതുന്നത്. എന്നാല്‍ പ്രശ്‌നത്തിന് ട്വിറ്റര്‍ ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ഏതായാലും ട്വിറ്ററിന് പറ്റിയ ഈ അബദ്ധം വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button