Technology

പുതിയ സംവിധാനവുമായി ട്രൂകോളര്‍

ഈയിടെ ഏറെ പ്രചാരം നേടിയ ഫോണ്‍ ഡയറക്ടറി ആപ്പായ ട്രൂകോളര്‍ പുതിയൊരു സേവനം കൂടി അവതരിപ്പിക്കുന്നു. ട്രൂ എസ്.ഡി.കെ എന്നാണ് ഈ സംവിധാനത്തിന്‍ന്റെ പേര്. ഇതുപയോഗിച്ച് ഏത് സ്മാര്‍ട്ട്‌ഫോണ്‍ ആപ്പും നിങ്ങള്‍ക്ക് ട്രൂകോളര്‍ അക്കൗണ്ട് വെച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കും. ഇതിനായി നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കേണ്ടി വരില്ല എന്നതാണ് ഇതിന്റെ ഉപകാരമായി ട്രൂകോളര്‍ വൃത്തങ്ങള്‍ പറയുന്നത്.

പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ പരിചയപ്പെടുത്തുന്ന ആപ്പ് എന്ന നിലയ്ക്ക് പ്രശസ്തമായ ട്രൂകോളര്‍ അടുത്തിടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഒരു ഡയല്‍ ആപ്പും അവതരിപ്പിച്ചിരുന്നു. ഇത് ഡെവലപ്പര്‍മാര്‍ക്കും ആപ്പ് നിര്‍മ്മാതാക്കള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്നതാണെന്ന് ട്രൂകോളര്‍ വൈസ് പ്രസിഡന്റ് കാരി കൃഷ്ണമൂര്‍ത്തി പറഞ്ഞു. ബാഗ്ലൂരില്‍ നടന്ന ചടങ്ങിലാണ് ഈ പുതിയ ആപ്പ് പുറത്തിറക്കിയത്.

നിലവില്‍ 12 ആപ്പുകള്‍ ഈ ട്രൂകോളര്‍ സേവനം വെച്ച് ലോഗിന്‍ ചെയ്യാം. ക്യുക്കര്‍, കാര്‍ ദേഖോ, മൊബിവിക്കി, ഭാരത് മാട്രിമോണിയല്‍ എന്നിവ ഈ കൂട്ടത്തില്‍ പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button