NewsIndia

രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ നേരിടുന്ന കനയ്യകുമാറിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത വെല്ലുവിളി നേരിടേണ്ടി വരും

ന്യൂഡല്‍ഹി: ജെ.എന്‍.യു.വിദ്യാര്‍ത്ഥി യൂണിന്‍ പ്രസിഡന്റ്് കനയ്യ കുമാറിനും,ഡല്‍ഹി സര്‍വ്വകലാശാല മുന്‍ അധ്യാപകന്‍ എസ്.എ.ആര്‍.ഗീലാനിയ്ക്കുമെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ദന്താണ് ഹര്‍ജി നല്‍കിയത്. ഡല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ച അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെ സംസാരിച്ചത് കോടതിയലക്ഷ്യ നടപടിയാണെന്നാണ് ഹര്‍ജിയിലെ ആരോപണം. അതേസമയം ഉമര്‍ ഖാലിദ് ഉള്‍പ്പെടെ ജെ.എന്‍.യു.സര്‍വ്വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ഡല്‍ഹി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

ജെ.എന്‍.യു പ്രക്ഷോഭത്തിന് കുറച്ചുനാള്‍ മുമ്പ് പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ ജുഡീഷ്യല്‍ കൊലപാതകം എന്ന് വിശേഷിപ്പിച്ച് ജെ.എന്‍.യു ക്യാമ്പസില്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഇതിനെതിരെ സുപ്രീംകോടതി അഭിഭാഷകന്‍ വിനിത് ദാന്തെരംഗത്ത് വരികയും, കോടതിയലക്ഷ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ലജെ.പി.ദാന്ത ഈ കേസില്‍ വാദം കേള്‍ക്കുകയും ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ അംഗം ലെനിന്‍,പ്രസ്സക്ലബ് ഓഫ് ഇന്ത്യ അംഗം അലി ജാവേദ്, തുടങ്ങി നാല് പേര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button