YouthLife Style

നിങ്ങള്‍ ബുള്ളറ്റ് മോഡിഫിക്കേഷനൊരുങ്ങുന്നുണ്ടോ? എന്നാല്‍ ഇതൊന്ന് ശ്രദ്ധിച്ചോളൂ

ഇരുചക്ര വാഹനപ്രേമികളുടെ എക്കാലത്തെയും വലിയ സ്വപ്നമാണ് ഒരു ബുള്ളറ്റ് സ്വന്തമാക്കുക എന്നത്. എന്നാല്‍ ഇപ്പോള്‍ റോഡില്‍ എവിടെ നോക്കിയാലും കാണുന്നതും ബുള്ളറ്റ് തന്നെയാണ്. തങ്ങളുടെ ബുള്ളറ്റ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകണമെന്ന് എല്ലാ ബുള്ളറ്റ് ഉടമകളും ആഗ്രഹിക്കുന്നുണ്ട്. ഇതിനായി ആക്‌സസറികള്‍ പലതും പ്രയോഗിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ചിലര്‍ സ്വീകരിക്കുന്നത് ബൈക്ക് മോഡിഫിക്കേഷന്‍ എന്ന വിദ്യയാണ്. ബുള്ളറ്റ് മോഡിഫൈ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്.

ബുള്ളറ്റ് മോഡിഫൈ ചെയ്യുന്നവര്‍ സാധാരണ ചെയ്യാറുള്ള കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. എന്നാല്‍ ഈ പറയുന്നത് വെറും ഒരുശതമാനം മാത്രമാണ്. ഐഡിയ കടലുപോലെയുണ്ട്. പോരാത്തതിന് ഇന്റര്‍നെറ്റിന്റെ സഹായവും. പക്ഷേ ഇതിനൊക്കെ മുതിരുന്നതിനുമുമ്പ് നിയമക്കുരുക്കുകളെക്കുറിച്ച് വ്യക്തമായ ധാരണ വേണം. സാധാരണഗതിയില്‍ ചോപ്പര്‍, ക്രൂയിസര്‍ മോഡലുകളിലേക്കാണ് ബുള്ളറ്റുകള്‍ മോഡിഫൈ ചെയ്യുന്നത്. വാഹനത്തിന്റെ അടിസ്ഥാനഘടനയില്‍ മാറ്റം വരുത്തുന്നത് പല നിയമപ്രശ്‌നങ്ങള്‍ക്കും കാരണമാകും. മോഡിഫിക്കേഷന് മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയുണ്ടായിരിക്കണം എന്നാണ് നിയമം. ബേസിക് ഹാന്‍ഡിലാണ് നല്ലത്. പക്ഷേ ഇത് ക്രൂയിസര്‍ ടൈപ്പ് ഹാന്‍ഡില്‍ ആക്കി മാറ്റാറുണ്ട്. അംഗീകൃത ഡീലറില്‍ നിന്നു മാത്രം ഒറിജിനല്‍ ഹാന്‍ഡില്‍ വാങ്ങുക. വാഹനത്തിന് പുതിയ ലുക്ക് നല്‍കാന്‍ സ്പ്ലിറ്റ് സീറ്റുകള്‍ നല്‍കാറുണ്ട്.

അലോയ് വീലുകള്‍ വ്യത്യസ്തവും മനോഹരവുമായ രൂപം നല്‍കുന്നു. ഭാരമുള്ള വാഹനത്തിന് വളരെ സഹായകമാകുന്നവയാണ് ക്രാഷ് ബാറുകള്‍. നൈലോണ്‍ ചരടുകൊണ്ട് ചുറ്റി എളുപ്പത്തില്‍ ഭംഗിയുള്ളതാക്കാം സ്വന്തമായിത്തന്നെ. വാഹനത്തിന്റെ നിറം മാറ്റുന്നത് നിയമവിരുദ്ധമാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്മാരോട് വിവരങ്ങള്‍ തിരക്കുന്നത് നല്ലതായിരിക്കും. നിയമലംഘനം നടത്താതെ നിങ്ങളുടെ ബൈക്കിനെ കിടു ലുക്കാക്കി മാറ്റുന്ന പരിശീലനം ലഭിച്ച മോഡിഫിക്കേഷന്‍ സെന്ററുകളെ മാത്രം സമീപിക്കുക.

മോഡിഫിക്കേഷന്‍ നടത്തുമ്പോള്‍ എയര്‍ഹോണും മള്‍ട്ടി ടോണ്‍ ഹോണും ഒഴിവാക്കുക. മോട്ടോര്‍ വാഹന നിയമം 119(2) അനുസരിച്ച് ഇത് കുറ്റകരമാണ്. 105 ഡെസിബല്‍ വരെ ശബ്ദമുളവാക്കുന്ന ഹോണുകള്‍ മാത്രമേ വാഹനങ്ങളില്‍ ഉപയോഗിക്കാവൂ. സൈലന്‍സര്‍ മോഡിഫൈ ചെയ്യുന്നതിന് പൊതുവേ വാഹന നിര്‍മ്മാതാക്കള്‍ തന്നെ എതിരാണ്. കാരണം വാഹനത്തിന്റെ മൈലേജ്, എഞ്ചിന്‍ കണ്ടീഷന്‍ എന്നിവയെല്ലാം മൊത്തത്തില്‍ മാറി മറിയും. മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന ശബ്ദമുള്ളവ ഒഴിവാക്കുക. മിറര്‍ ഏതൊക്കെ മോഡിഫിക്കേഷന് നടത്തിയാലും റിയര്‍ വ്യൂ മിററുകള്‍ മാറ്റാതിരിക്കുക. ഇത് പിഴശിക്ഷയ്ക്കും അതേപോലെ സുരക്ഷാപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button