Vaayanakkaarude Kathukal

വിശ്യാസങ്ങൾ വൃണപ്പെടുമ്പോൾ എല്ലാവരും വേദനിക്കുന്നൂ..

വികാരമല്ല, വിവേകമാണ് നമ്മളെ നയിക്കേണ്ടത്.
അതാണ് തിരുനബി റസൂൽ കരീമും നമുക്ക് പ്രബോധനം തന്നത്…

അബ്ദുല്‍ ലത്തീഫ്

ഞാനൊരു ദുർഗ്ഗാദേവീ ആരാധകന്നല്ല, കഥകളിൽ വായിച്ച കൗതുകത്തിനപ്പുറം എനിക്ക് ദുർഗ്ഗാ ദേവിയോട് യാതൊരു പ്രതിപത്തിയും തോന്നിയിട്ടും ഇല്ല…
പക്ഷേ എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടോ വിശ്വാസം ഇല്ലാത്തതുകൊണ്ടോ ലോകത്തൊന്നും അസത്യമോ, അപ്രസക്തമോ, അഹിതമോ, അനാചാരമോ, അനാവശ്യമോ, ആഭാസമോ, അപഹാസ്വമോ ആകുന്നില്ല. ദുർഗ്ഗാ ദേവിയും അതുപോലെയാണ്. ദുർഗ്ഗയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും ധാരാളം പേരുണ്ട്. അതുകൊണ്ടുതന്നെ ദുർഗ്ഗാദേവിയെ അവഹേളിക്കുന്നതിനും പരിഹസാക്കുന്നതിനും പരിമിതികൾ ഉണ്ട്. ദുർഗ്ഗാദേവിയെ സെക്സ് വർക്കർ അഥവാ വേശ്യ… എന്നുപറഞ് മനപ്പൂർപ്പം അവഹേളിക്കുന്ന തരത്തിൽ JNU വിൽ നോട്ടീസ് വിതരണം നടക്കുകയും ആ നോട്ടീസ് ഉയർത്തിപ്പിടിച്ച് പാർലമെന്റിൽ വാഗ്വാതം നടക്കുകയും ചെയ്തൂ. ദുർഗ്ഗാ ദേവിയെ ആരാധിക്കുന്ന ജനകോടികൾ ഉള്ള നാട്ടിൽ ഈ ബോധപൂർവ്വമായ അവഹേളനത്തെ പലരും ചോദ്യം ചെയ്തൂ,എന്നാൽ കേരളത്തിലെ മാദ്ധ്യമങ്ങളും തൽപ്പര കക്ഷികളും ദുർഗ്ഗാദേവിക്ക് എതിരായ മോശമായ പരാമർശ്ശങ്ങളെയല്ല എതിർത്തതും പർവ്വതീകരിച്ചതും. പകരം ദുർഗ്ഗാ അവഹേനങ്ങൾക്ക് എതിരേ ഉണ്ടായ പ്രതിഷേതങ്ങളെ മോശമായ എന്തോ ആയി ചിത്രീകരിക്കാനാണ് പലരും ശ്രമിച്ചത്. പ്രമുഖ ചാനലിലെ വലിയ മാദ്ധ്യമ പ്രവർത്തക, ദുർഗ്ഗാ ദേവിയെ സെക്സ് വർക്കർ എന്നു വിളിച്ചാൽ എന്താ കുഴപ്പം, അതു വിളിക്കുന്നവരുടെ അവകാശമല്ലേ, ആവിഷ്കാര സ്വാതന്ത്ര്യമല്ലേ എന്നുപോലും ഒരുളുപ്പുമില്ലാതെ മൊഴിഞൂ. അവർക്കെതിരേ പ്രതിഷേതമുയർന്നൂ, ആരോ ഭീഷണി സന്നേശവും അയച്ചൂപോലും, അതും മതേതര മലയാളികൾ ആഘോഷിച്ചൂ

ദാ ഇപ്പോൾ തത്തുല്യമായ മറ്റൊരു സംഭവം. മുഹമ്മദുനബിയെ ബാലപീഠകനായും സ്ത്രീലമ്പടനായും ചിത്രീകരിച്ച് ആരോ വീരൻ സ്വന്തമാക്കിയ മാതൃഭൂമി എന്ന മുത്തശ്ശി പത്രത്തിൽ എഴുതിയിരിക്കുന്നൂ…..പ്രതിഷേധവും പ്രകടനങ്ങളും പത്രം പൂട്ടലും നടക്കുന്നൂ….വീര്യമുള്ള സംഘടിത മതന്യൂനപക്ഷത്തെ അവഹേളിച്ചാൽ നേരിടേണ്ടിവരുന്ന ഭവിഷ്വത്ത് ഓർത്ത് ഉടനടി, പത്രം മാപ്പും പറഞിരിക്കുന്നൂ….വളരെ നല്ലകാര്യം…പക്ഷേ ഇതിൽ ഏതാണു നല്ലകാര്യം….ജനകോടികൾ ആദർശ്ശ പുരുഷനായ് കണ്ടു പിന്തുടരുന്ന തിരു നബിയെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അവഹേളിക്കുകയും മോശവും നീചവുമായ് ചിത്രീകരിക്കയും ചെയ്തതോ…അതോ ഒരു വീണ്ടുവിചാരവുമില്ലാതെ ഇത്തരം പൊതു കക്കൂസിലെ ചുമരെഴുത്തുകൾ ഒരു മലയാള പത്രം പ്രസിദ്ധീകരിച്ചതോ…നബിയെ അവഹേളിച്ചൂ എന്നുപറഞ് ഏതെങ്കിലും ഒരു വിവരദോഷി കുറിച്ചിട്ട വരിയും പൊക്കിപ്പിടിച്ച് പ്രകടനവും പ്രതിഷേതവും നടത്തുന്നതോ…

എല്ലാവർക്കും വിശ്യാസവും വികാരവും നിലപാടുകളുമുണ്ട്, അതിന്റെ തീവ്രതയ്ക്കു മാത്രമേ വിത്യാസങ്ങൾ ഉള്ളൂ എന്നു മനസ്സിലാക്കാതെ ഇതുപോലുള്ള തൃണം വാർത്തകളും അഭിപ്രായങ്ങളും കുറിപ്പുകളുമിട്ട് ജനത്തെ തമ്മിലടിപ്പിച്ച്, ഒടുവിൽ ഗതിയും ഉത്തരവും മുട്ടുമ്പോൾ ഇതുപോലെ ചിലപ്പോൾ ചില കാര്യങ്ങളിൽ,ചിലരോടുമാത്രം മാപ്പു പറയേണ്ടി വരുന്ന പരിതാപകരമായ അവസ്ഥ .ഏതാണ് നല്ലകാര്യം…ഒന്നുമില്ല…ഒന്നും നമ്മൾ സമൂഹത്തിന്റെ പൊതു ഗുണത്തിനായ് ചെയ്യുന്നില്ല, ഒന്നും നമ്മൾ സ്വാർത്തതയും പക്ഷഭേതവും അർത്തലാഭവും ഇല്ലാതെ ചെയ്യുന്നില്ല…..
നബിയും ദുർഗ്ഗയും ഒരുപോലെയാണ്. അവരുടെ വ്യക്തി ജീവിതങ്ങളേയോ ആദർശ്ശങ്ങളേയോ മഹത്വങ്ങളേയോ താരതമ്യം ചെയ്യുന്നതുകൊണ്ടല്ല. മറിച്ച് ഓരോരുത്തരേയും ഓരോരുത്തരും വിശ്യസിക്കുന്ന കാര്യത്തിൽ.ഞാൻ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും ആരാധിക്കുന്നതും എന്റെ അമ്മയെ ആകും. കാരണം അവരാണെന്നെ വയറ്റിൽ ചുമന്ന് നൊന്തു പ്രസവിച്ചത്. അന്നവും തന്നു വളർത്തിയത്., അവരാണ് എന്നെ ഏറ്റവും കൂടുതൽ എടുത്തു നടന്നിട്ടുള്ളത്, ഏറെ സ്നേഹമുള്ള മുത്തങ്ങൾ നൽകിയിട്ടുള്ളത്, മകൻ വളരണം എന്നല്ലാതെ ഒരസൂയയോ കുശുമ്പോ ദേഷ്യമോ ഞാൻ അവരുടെ മുഖത്ത് കണ്ടിട്ടില്ല…പക്ഷേ എന്റെ അമ്മ എനിക്കുമാത്രം വലുതാണ്. മറ്റൊരാൾക്കും അതങ്ങനെയല്ല. എന്റെ അച്ചനുപോലും അവർ ഒരു സ്ത്രീ മാത്രമാണ്. അവരെ കാണുമ്പോൾ ഓരോരുത്തരും ഓരോ രീതിയിൽ ചിന്തിക്കുന്നു, പറയുന്നൂ, പ്രവർത്തിക്കുന്നൂ…അതെ നമ്മുടെ വിശ്യാസങ്ങളും അതുപോലെയാണ്….ഞാൻ നബി മുഹമ്മതിനെ പിന്തുടരുന്നൂ, അള്ലാഹുവിൽ വിശ്യസിക്കുന്നു, മറ്റൊരാൾ ദുർഗ്ഗയേയോ പരമേശ്വരനേയോ വിശ്യസിക്കുന്നൂ, ഇനിയൊരാൾ ജീസസെന്നോ യഹോവയെന്നോ വിളിക്കുന്നൂ. മതമോ ദൈവമോ ഇല്ലാത്ത ഒരാൾ പോലും അതങ്ങനെയാണ് എന്നും വിശ്വസിക്കുന്നൂ….

അതെ, എല്ലാവരിലും വിശ്വാസമുണ്ട്, എന്തെങ്കിലും ഒരു വിശ്വാസം.. അതിനെ വലുതെന്നോ ചെറുതെന്നോ ശരിയെന്നോ തെറ്റെന്നോ പറയുന്നത് നിന്റെ അമ്മയാണോ എന്റെ അമ്മയാണോ വലുത്, ശരി, സത്യം എന്നു ചോദിക്കുന്നതുപോലെയാണ്. എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങൾ തന്നെയാണ് വലുത്, അവരവരുടെ അമ്മയെപ്പോലെ….ഞാൻ എന്തിനാണ് നിന്റെ അമ്മയെ വേശ്യ എന്നു വിള്ളിക്കുന്നത്, നിന്റെ അമ്മയുടെ നഗ്നചിത്രം വരയ്ക്കുന്നത്, വിഷയ ലമ്പടൻ എന്നോ ആഭാസനെന്നോ പറയുന്നത്…നിന്നെ ആക്ഷേപിക്കാൻ വേണ്ടിമാത്രം, നിനക്കുമേൽ, നിന്റെ വികാരങ്ങൾക്കുമേൽ ഞാൻ ജയിക്കുന്നൂ എന്നു കാണിക്കാൻ വേണ്ടിമാത്രം…അതെ, മറ്റുള്ളവരുടെ വിശ്യാസങ്ങളെ, വികാരങ്ങളെ അവഹേളിക്കാനും ആക്ഷേപിക്കാനും പ്രചരിപ്പിക്കാനും അതിനെ ന്യായീകരിക്കാനും പോന്നവർ അത്രേയുള്ളൂ, വെറും പൊതു കക്കൂസിലെ കമന്റെഴുത്തുകാർ, ആവിഷ്കാര സ്വാതന്‌ര്യ വാതികൾ, വെറും തൃണങ്ങൾ… ഒരു വിശ്യാസിക്കുമേലും അവനു ജയിക്കാനാവില്ല, പക്ഷേ നമ്മുടെ വകാരങ്ങളെ അവൻ ഒരിക്കലും ജയിച്ചു പോവുകയും അരുത്. കാരണം വികാരമല്ല വിവേകമാണ് നമ്മളെ നയിക്കേണ്ടത്. അതാണ് തിരുനബി റസൂൽ കരീമും നമുക്ക് പ്രബോധനം തന്നത്…

shortlink

Post Your Comments


Back to top button