India

ജീവന്‍ന് രക്ഷാ ഔഷധങ്ങളുടെ വില കുറയും,മുന്നൂറിലധികം മരുന്നുകള്‍ക്ക് നിരോധനം

ഏപ്രില്‍ മുതല്‍ ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വില കുറയാന്‍ സാധ്യത.അസാധാരണ ഗസറ്റ് വഴി കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലൂടെ ഹാനികരമായ 343 മരുന്നുകള്‍ നിരോധിയ്ക്കുകയും ചെയ്തു.

വിലനിയന്ത്രണപ്പട്ടികയിലുള്ള 540 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചതിനെത്തുടര്‍ന്നാണ് ചില മരുന്നുകള്‍ക്ക് വില കുറയുന്നത്.സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ മാറ്റങ്ങള്‍.മരുന്നുസംയുക്തങ്ങള്‍ അപകടകരമായ രീതിയില്‍ വ്യാപിയ്ക്കുന്നതിനെതിരെയാണ് ഈ മുന്‍കരുതല്‍.ആവശ്യമില്ലാത്ത പല രാസവസ്തുക്കള്‍ മരുന്നുസംയുക്തങ്ങളിലൂടെ ശരീരത്തിലെത്തുന്നുണ്ട്.
നിരോധിച്ച മരുന്നുകളുടെ സംസ്ക്കരണം വലിയ തലവേദനയായിരിയ്ക്കുകയാണ്.ശാസ്ത്രീയ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം ഇവ പൊട്ടക്കിണറുകളിലോ കുളങ്ങളിലോ തള്ളുകയാണ് സാധാരണ ചെയ്യുന്നത്..ഇത്രയും മരുന്നുകള്‍ക്ക് നിരോധനം വരുന്നതോടെ സംസ്ക്കരണം കൂടുതല്‍ പ്രതിസന്ധിയിലാകും..നിരോധിച്ച മരുന്നുകള്‍ വിപണിയില്‍ നിന്ന് പിടിച്ചെടുക്കാനുള്ള നടപടികളുമുണ്ടാവും.പെട്ടെന്നുള്ള നിരോധനത്തെത്തുടര്‍ന്ന് കച്ചവടക്കാര്‍ക്ക് നഷ്ടമുണ്ടാകാതെ പകരം മരുന്ന് നല്‍കി നിരോധിച്ചവ തിരിച്ചെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button