IndiaNews

ഇന്ത്യയെ ഭരിച്ച വ്യക്തിത്വം ഇനി അധ്യാപനത്തിലേക്ക്

ഇന്ത്യയെ ഭരിച്ച വാക്കുകളും ചിന്തകളും ഇനി മുതല്‍ പഞ്ചാബ്‌ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായേക്കാം.അദ്ധ്യാപനജീവിതത്തിലെ 50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സര്‍വകലാശാലയിലെ ക്ഷണം സ്വീകരിച്ചതായി റിപ്പോര്‍ട്ട്.

വിദ്യാര്‍ത്ഥി സമൂഹത്തിനിടയിലേക്ക് മടങ്ങി വരുന്നത് അദ്ദേഹത്തിനും ഏറെ താല്‍പ്പര്യമുള്ള വിഷയമാണെന്ന് പഞ്ചാബ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അരുണ്‍കുമാര്‍ ഗ്രോവര്‍ പറയുന്നു.

1954 ല്‍ പഞ്ചാബ്‌ യൂണിവേഴ്സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം സാമ്പത്തിക ശാസ്ത്രത്തില്‍ സീനിയര്‍ ലക്ചററായി 1957 ലായിരുന്നു നിയമിതനായത്.ന്യൂയോര്‍ക്കിലെ യുഎന്‍ സെക്രട്ടറിയേറ്റില്‍ ഇക്കണോമിക് അഫയര്‍ ഓഫീസറായി നിയോഗിതനായതോടെ 1966 ല്‍ ജോലി വിടുകയും ചെയ്തു. അതിനുശേഷമുള്ള ഒരു വലിയ ഇടവേളക്ക് ശേഷമാണ് മന്‍മോഹന്‍സിംഗ്‌ ഈ സ്ഥാനത്തേക്ക് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button