CricketNewsFootballSports

വിരാട് കൊഹ്‌ലിയെ പ്രശംസിച്ച് ഗാരത്ത് ബെയില്‍

ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍സ്റ്റാര്‍ വിരാട് കൊഹ്‌ലിക്ക് റയല്‍ മാഡ്രിഡിന്‍റെ വെല്‍ഷ് സ്ട്രൈക്കര്‍ ഗാരത്ത് ബെയിലിന്‍റെ വകയും പ്രശംസ. മുന്‍ ലോക ഫുട്ബോളര്‍ ലൂയിസ് ഫിഗോയോടൊപ്പം ചേര്‍ന്ന് ഇന്ത്യയില്‍ പ്രീമിയര്‍ ഫുട്സാല്‍ (ഒരു ടീമില്‍ 5 പേര്‍ മാത്രമുള്ള മിനി-ഫുട്ബോള്‍) അവതരിപ്പിക്കുന്നതിനാണ് ബെയില്‍ കൊഹ്‌ലിയെ പ്രശംസിച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും വിലപിടിച്ച താരമായ ബെയില്‍ കൊഹ്‌ലി-ഫിഗോ കൂട്ടുകെട്ടിനെ പ്രശംസിച്ച് കൊണ്ട് ട്വിറ്ററിലാണ് സന്ദേശം കുറിച്ചത്. കൊഹ്‌ലിയും ബെയിലും ‘സ്പോര്‍ട്ട് കോണ്‍വോ’ എന്ന കായിക-ബിസിനസ് സംരഭത്തില്‍ പങ്കാളികളും ആണ്.

ഫിഗോയും കൊഹ്‌ലിയും ചേര്‍ന്ന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പ്രീമിയര്‍ ഫുട്സാലില്‍ സ്പോര്‍ട്ട് കോണ്‍വോയും പാര്‍ട്ട്‌ണര്‍ ആണ്. കൊഹ്‌ലി-ഫിഗോ കൂട്ടുകെട്ട് റയലിന്‍റെ പ്രശസ്തമായ “ഗലാക്റ്റിക്കോ” കൂട്ടുകെട്ടിന് തുല്യമാണെന്നും തന്‍റെ എല്ലാ പിന്തുണയും അതിനുണ്ടെന്നുമാണ് ഗെയില്‍ സന്ദേശത്തില്‍ കുറിച്ചത്.

കഴിഞ്ഞ ഡിസംബര്‍ മുതലാണ്‌ കൊഹ്‌ലിയും ബെയിലും സ്പോര്‍ട്ട് കോണ്‍വോ ബിസിനസ് സംരഭത്തില്‍ പങ്കാളികളായത്.

താന്‍ വര്‍ഷങ്ങളായി ക്രിക്കറ്റ് ആരാധകനാണെന്നും, വിരാട് കൊഹ്‌ലിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ടെന്നും ബെയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button