Food & Cookery

ഉള്ളി ബജ്ജി അഥവാ ഉള്ളിവട വീട്ടിൽ ഉണ്ടാക്കാം

ശ്രീവിദ്യ വരദ

ചേരുവകള്‍

കടലമാവ് – 150 ഗ്രാം
അരിപ്പൊടി – 25 ഗ്രാം
സവാള – 400 ഗ്രാം ( കനം കുറഞ്ഞ വളയങ്ങൾ ആക്കിയത്)
മല്ലിയില – 15 ഗ്രാം പൊടിയായ് അരിഞ്ഞത്
വെള്ളം – 200 മില്ലി
എണ്ണ – വറുക്കാൻ പാകത്തിന്
പച്ചമുളക് – 2 എണ്ണം
ജീരകം, പെരുഞ്ചീരകം – 1 ടീസ്പൂൺ വീതം
ഉപ്പ് – പാകത്തിന്
സോഡാപ്പൊടി – ഒരുനുള്ള്

പാചകം ചെയ്യുന്ന വിധം

ഒരു വലിയ ബൌളിൽ കടലമാവെടുത്തു ഉപ്പ്‌, സോഡാപ്പൊടി, അരിപ്പൊടി, ജീരകം, പെരുഞ്ചീരകം എന്നിവ ചേർത്ത് നന്നായ് ഇളക്കുക. പച്ചമുളക് , സവാള, മല്ലിയില എന്നിവയും ചേർത്ത് നന്നായ് ഇളക്കി യോജിപ്പിക്കുക. എല്ലാ ചേരുവകളും മാവും തമ്മിൽ നന്നായ് പിടിപ്പിച്ചു യോജിപ്പിച്ച് വയ്ക്കുക. ഇതിൽ അര ടേബിൾ സ്പൂൺ വീതമെടുത്തു ചൂടെണ്ണയിൽ ഇട്ടു വറുത്തു മൊരിച്ച് കോരുക . ഉള്ളി ബജി റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button