NewsBusiness

ലോകത്തിലെ ഏറ്റവും വലിയ പത്ത് ഉത്പാദക രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടുമോ?

വ്യാവസായികോല്‍പാദനത്തില്‍ ഇന്ത്യ ആറാം സ്ഥാനത്ത്.മുമ്പ് ഒമ്പതാം സ്ഥാനമുണ്ടായിരുന്ന ഇന്ത്യ, ഒറ്റയടിക്ക് തൊട്ടു മുമ്പിലൂണ്ടായിരുന്ന മൂന്ന് രാജ്യങ്ങളെ പിന്തള്ളിയാണ് ആറാം സ്ഥാനത്തെത്തിയത്.2015നെ അപേക്ഷിച്ച് ഇന്ത്യയുടെ ഉല്‍പാദക മൂല്യ വര്‍ധനവ് 7.6 ശതമാനമാണെന്ന് യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ലോകത്ത് പൊതുവെ വ്യാവസായികോല്‍പാദന നിരക്ക് 2015ല്‍ 2.8 ശതമാനം കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ വ്യാവസായികോല്‍പാദനത്തിന്റെ കാര്യത്തിലുണ്ടായ മുരടിപ്പാണ് ഈ സ്ഥിതിവിശേഷമുണ്ടാക്കിയത്.പട്ടികയില്‍ ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്. പിന്നാലെ അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി, കൊറിയ എന്നീ രാജ്യങ്ങളുമുണ്ട്.

shortlink

Post Your Comments


Back to top button