Funny & Weird

വീഡിയോ: റോഡ്‌ പദ്ധതി വൈകിപ്പിച്ച പൊതുമരാമത്ത്‌ ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിക്കാന്‍ “നാഗ നൃത്തം”

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബുല്‍ധാനാ ജിലയില്‍ റോഡ്‌ നിര്‍മ്മാണം വൈകിപ്പിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയൊഴുകിയത് “നാഗ നൃത്ത’ രൂപത്തില്‍. പ്രാദേശിക എന്‍.സി.പി. പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് നാട്ടുകാര്‍ ഈ വ്യത്യസ്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ത്തന്നെ വൈറല്‍ ആയി മാറിക്കഴിഞ്ഞ ഒരി വീഡിയോയില്‍, പ്രതിഷേധക്കാര്‍ പൊതുമരാമത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മീറ്റിങ്ങിനിടയിലേക്ക് ഇരച്ചുകയറി “നാഗിന്‍ നൃത്തം” ആടുന്നതു കാണാം.

റോഡ്‌ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കാം എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു കൊടുത്തതിനു ശേഷമാണ് നൃത്തം അവസാനിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ തയാറായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button