Life StyleHealth & Fitness

പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധനഗുളികകള്‍

വൈദ്യശാസ്ത്രരംഗത്ത് നിന്ന് പുതിയൊരു വാര്‍ത്ത കൂടി എത്തുന്നു. സ്ത്രീകളെ പോലെ തന്നെ ഇനി പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധനം സാധ്യമാകുന്ന ഗുളികകള്‍ കണ്ടെത്താനുള്ള അവസാനഘട്ടത്തിലാണ് ശാസ്ത്രജ്ഞര്‍.

പുരുഷന്റെ ബീജോല്‍പ്പാദനത്തെ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ കഴിയുന്നതായിരിക്കും ഗുളിക. ഗുളിക നിശ്ചിത കാലത്തേക്ക് മാത്രം ശരീരത്തില്‍ ഫലമുണ്ടാക്കുന്നതായിരിക്കും. ഉപയോഗം നിര്‍ത്തിയാല്‍ ബീജോല്‍പ്പാദനം പുനരാരംഭിക്കാനും അതുവഴി സന്താനോത്പാദനശേഷി വീണ്ടെടുക്കാനും സാധിക്കും. പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സ്ത്രീകള്‍ക്ക് ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയാതെ വരാറുണ്ട്. ഇതിനൊരു പരിഹാരമായി പുരുഷന്മാര്‍ക്കുള്ള ഗര്‍ഭനിരോധന ഗുളികകള്‍ക്ക് സാധിക്കുമെന്നാണ് ഗവേഷക പക്ഷം.

മിന്നെസോട്ട സര്‍വ്വകലാശാലയിലെ ഫാര്‍മസി വിഭാഗം ഗവേഷകന്‍ ഗുന്‍ഡ ഐ ജോര്‍ജിന്റെ നേതൃത്വത്തിലെ സംഘമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇവരുടെ ഗവേഷണ പുരോഗതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സാന്‍ഡിയാഗോയില്‍ ചേര്‍ന്ന അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി യോഗത്തിലാണ് അവതരിപ്പിച്ചത്. ദശാബ്ദങ്ങളോളം പ്രത്യാഘാതങ്ങളില്ലാതെ ഗുളിക ഉപയോഗിക്കാനവുമെന്നാണ് ഗവേഷക സംഘത്തിന്റെ മറ്റൊരു അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button