NewsIndia

മോദിയുടെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ചുള്ള ഗുജറാത്ത് സര്‍വ്വകലാശാല റിപ്പോര്‍ട്ട്‌ പുറത്ത്

അഹമ്മദബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയത് 62.3 ശതമാനം മാര്‍ക്കോടെ. ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.എന്‍ പട്ടേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മോദിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ വിവരാവകാശ നിയമപ്രകാരം പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.മോദിക്ക് ബിരുദം പോലുമില്ല എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ വന്ന വിവാദങ്ങൾ.2014 ദേശീയ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാന്തര ബിരുദവും പാസായതായിട്ടാണ് മോദി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കേജ്രിവാളിന് ലഭ്യമാക്കാന്‍ ഡല്‍ഹി, ഗുജറാത്ത് സര്‍വകലാശാലകള്‍ക്ക് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേജ്രിവാള്‍ കമ്മിഷന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോദിയുടെ വിദ്യാഭ്യാസയോഗ്യതകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേജ്രിവാളിന് നല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചത്. ഇതിനുള്ള മറുപടിയിലാണ് ഗുജറാത്ത് സര്‍വകലാശാല നിലപാട് വ്യക്തമാക്കിയത്.വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി തങ്ങളുടെ പക്കല്‍ വിശദാംശങ്ങളൊന്നുമില്ല എന്ന മറുപടിയാണ് ഡല്‍ഹി സര്‍വകലാശാല നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button