NewsInternational

പരസ്യത്തിനു പണം നല്‍കിയില്ല: ഫ്ലിപ്പ്കാര്‍ട്ട് കോടതിയിലേക്ക്

ന്യൂഡല്‍ഹി: പരസ്യം കൊടുത്തവകയില്‍ പണം നല്‍കാത്തതിന് ഇന്ത്യയിലും വിദേശത്തുമുള്ള 20 കമ്പനികള്‍ക്കെതിരെ ഫ്ളിപ്കാര്‍ട്ട് കോടതിയെ സമീപിക്കുന്നു.ഫ്ളിപ്കാര്‍ട്ട് ഡോട്ട്കോമില്‍ പരസ്യം നല്‍കിയതിന് കോടികളാണ് കമ്പനികള്‍ ഫ്ളിപ്കാര്‍ട്ടിന് നല്‍കാനുള്ളത്.

യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ ഡിജിറ്റല്‍ ഒരുകോടിയിലേറെ രൂപയാണ് നല്‍കാനുള്ളത്. ടിക്കോണ ഡിജിറ്റല്‍, മൈ-പോപ്കോണ്‍ തുടങ്ങിയ സ്ഥാപനങ്ങളും കുടിശിക വരുത്തിയിട്ടുണ്ട്. നിശ്ചിത ഫീസ് നല്‍കി പരസ്യം നല്‍കാന്‍ കഴിഞ്ഞവര്‍ഷമാണ് ഫ്ളിപ്കാര്‍ട്ട് തീരുമാനമെടുത്തത്. ആമസോണ്‍ഡോട്ട്കോം പോലെയുള്ള സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് പ്രീപെയ്ഡ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button