NewsTechnology

ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു; 10 വയസ്സുകാരന് ഫെയ്‌സ്ബുക്കിന്റെ പത്ത് ലക്ഷം

ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്കിന്റെ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച പത്തുവയസ്സുകാരന് ഗൂഗിളിന്റെ പാരിതോഷികം. പത്ത് ലക്ഷം രൂപയാണ് തങ്ങളുടെ സുരക്ഷാ വീഴ്ച കണ്ടെത്തിയ മിടുക്കന് ഫെയ്‌സ്ബുക്ക് സമ്മാനിച്ചത്. ഫിന്‍ലന്‍ഡില്‍ നിന്നുള്ള ജാനിയാണ് ഈ പത്തുവയസ്സുകാരനെന്നാണ് പ്രമുഖ ടെക്‌നോളജി വെബ്ബ്‌സൈറ്റായ വെന്‍ച്വര്‍ ബീറ്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിന്റെ പിഴവ് ചൂണ്ടിക്കാണിച്ച ഏറ്റവും പ്രായം കുറഞ്ഞ ഫെയ്‌സ്ബുക്ക് ഉപയോക്താവാണ് ജാനി. ഇന്‍സ്്റ്റഗ്രാം വഴി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ള കമന്റ് ഡീലീറ്റ് ചെയ്യാന്‍ കഴിയുമെന്നതായിരുന്നു ഈ മിടുക്കന്റെ കണ്ടുപിടുത്തം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഉപയോക്താക്കളുടെ കമന്റുകള്‍ ഡീലീറ്റ് ചെയ്യുന്നതിനായി ജാനി പ്രത്യേകം കോഡ് രൂപാന്തരപ്പെടുത്തിയെന്ന് ഫിന്നിഷ് പ്രസിദ്ധീകരണമായ ഇല്‍ട്ടാലെഹ്ത്തി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ ജാനി വീഴ്ച കണ്ടെത്തിയെന്നും വാഗ്ദാനം ചെയ്ത തുക മാര്‍ച്ചില്‍ കൈമാറിയെന്നും ഫെയ്‌സ്ബുക്ക് വക്താവ് സ്ഥിരീകരിച്ചു. എന്നാല്‍ ഫെയ്‌സ്ബുക്കും കുട്ടിയുടെ ശരിയായ പേര് പുറത്തുവിട്ടിട്ടില്ല.

സുരക്ഷാ ഗവേഷകനാവാന്‍ ആഗ്രഹിക്കുന്ന തന്റെ സ്വപ്‌നമാണ് ഇതോടെ പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് ജാനി പ്രതികരിച്ചു. തനിക്ക് കിട്ടിയ പണം കൊണ്ട് ബൈക്കും രണ്ട് സഹദരങ്ങള്‍ക്ക് കളിപ്പാട്ടങ്ങളും കമ്പ്യൂട്ടറും വാങ്ങിനല്‍കുമെന്നുമാണ് ഫെയ്‌സ്ബുക്കിനെ ഞെട്ടിച്ച 10 വയസ്സുകാരന് പറയാനുള്ളത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നീ ടെക്ഭീമന്മാര്‍ക്ക് പിന്നാലെ ഫെയ്‌സ്ബുക്കും സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയവര്‍ക്ക് ഇത് കമ്പനിയെ നേരിട്ട് അറിയിക്കുന്നതിനായി ബഗ് ബൗണ്ടി പ്രോഗ്രാം ആരംഭിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഈയിനത്തില്‍ 800 സുരക്ഷാ ഗവേഷകര്‍ക്കായി ഫെയ്‌സ്ബുക്ക് 40 ലക്ഷത്തിലധികം രൂപയാണ് പാരിതോഷികമായി വിതരണം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button