Kerala

ആന്റണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി അമിത്ഷാ

റാന്നി : ആന്റണിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല എം.എല്‍.എമാരും എം.പിമാരും അഴിമതിയുടെ പ്രതിരൂപമാണ്. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന എ.കെ ആന്റണിയും ഈ കൂട്ടത്തില്‍ പെടുതാണെന്ന് ഹെലികോപ്റ്റര്‍ അഴിമതിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയില്‍ രണ്ട് ചോദ്യങ്ങള്‍ക്ക് ആന്റണി മറുപടി പറയണം. കരാര്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തിയത് എന്തിന്?, ഹെലികോപ്പ്റ്ററിന്റെ പരീക്ഷണ പറക്കല്‍ ഭാരതത്തില്‍ വച്ച് നടത്താതെ ഇറ്റലിയിലേക്ക് മാറ്റിയത് എന്തിന്? ഈ ചോദ്യങ്ങള്‍ക്ക് ആന്റണി മറുപടി പറഞ്ഞേ പറ്റൂ.

എല്ലാവര്‍ക്കും തുല്യനീതി ലഭിക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്ന് കേരളവും തിരിച്ചറിഞ്ഞു. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ മതസൗഹാര്‍ദം തകരുമെന്നാണ് ആന്റണി പറയുന്നത്. ഭാരതത്തിലെ 14 സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബി.ജെ.പിയാണ്. അവിടെയെങ്ങും ഒരുവിധത്തിലുമുള്ള സമുദായ സംഘര്‍ഷമില്ല. എല്ലാ സമുദായങ്ങളെയും ബി.ജെ.പി ഒരുപോലെ കാണുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിന്റെ നിലപാട് തന്നെയാണ് എല്ലാ ബി.ജെ.പി സര്‍ക്കാരുകള്‍ക്കും.

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി റബ്ബര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇത് വേഗം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ വിജയം അനിവാര്യമാണെന്നും അമിത് ഷാ

ചിത്രം : ഗിരീഷ് ചിത്രശാല

 

shortlink

Related Articles

Post Your Comments

Related Articles


Back to top button