CricketIndiaNewsInternationalSports

ഡേറ്റിംഗ് ചെയ്യാനുള്ള ഇന്ത്യന്‍ ആരാധികയുടെ ക്ഷണം ക്രിസ് ഗെയില്‍ സ്വീകരിച്ചു; പക്ഷേ ഒരേയൊരു കണ്ടീഷന്‍

ബംഗളൂരു: ഐ.പി.എല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ ആളൊരു ഡേറ്റിംഗ് പ്രിയനാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ക്രിസ് ഗെയിലിന്റെ ഡേറ്റിംഗ് കഥകള്‍ പലതും ക്രിക്കറ്റ് ലോകത്ത് പ്രശസ്തവുമാണ്. ഇപ്പോഴിതാ ഒരു ഇന്ത്യന്‍ ആരാധിക ക്രിസ് ഗെയിലിന് മുന്നില്‍ ഡേറ്റിങ് പ്രൊപോസല്‍ വെച്ചതാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഡെല്‍ഹി സ്വദേശിനിയായ ആരോഹിയാണ് ക്രിസ് ഗെയിലിനെ ട്വിറ്ററിലൂടെ ഡെയ്റ്റിംഗിന് ക്ഷണിച്ചത്.

ക്രിസ് ഗെയ്ല്‍ സന്തോഷത്തോടു കൂടിത്തന്നെ ആരോഹിയുടെ ക്ഷണം സ്വീകരിച്ചിരിക്കുകയാണ്. പക്ഷേ ഗെയിലിന് ഒരു ഉപാധിയുണ്ട്. എന്താണെന്നല്ലെ… ഡെയ്റ്റിംഗിനിടയിലെ എല്ലാ ബില്ലുകളും ആരോഹി തന്നെ അടക്കണം!

ആരാധികയും വിട്ടില്ല. ബില്ലുകള്‍ അടക്കണമെങ്കില്‍ ആരോഹിയും ഒരു നിബന്ധന വെക്കുന്നു. മറ്റൊന്നുമല്ല. റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി ഈ സീസണില്‍ കാര്യമായൊന്നും ചെയ്യാനാകാത്ത ഗെയില്‍ അടുത്ത കളിയില്‍ ടീമിന് വേണ്ടി ഒരു സെഞ്ച്വറി അടിക്കണം. എങ്കില്‍ ആരാധിക തന്നെ മുഴുവന്‍ ബില്ലുകളും അയടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button