International

വിമാനം ആകാശച്ചുഴിയില്‍ പെട്ട് അപകടം

ജക്കാര്‍ത്ത : വിമാനം അകാശച്ചുഴിയില്‍ പെട്ട് അപകടം. അബുദാബിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്കു പുറപ്പെട്ട ഇത്തിഹാദ് വിമാനമാണ് ആകാശചുഴിയില്‍ പെട്ടത്. അപകടത്തില്‍ 30 യാത്രക്കാര്‍ക്ക് പരിക്കേറ്റു.

സംഭവത്തെക്കുറിച്ച് ഇത്തിഹാദ് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജക്കാര്‍ത്തയിലെത്താന്‍ 45 മിനിറ്റ് ശേഷിക്കേയാണ് വിമാനം ആകാശത്ത് ശക്തമായി കുലുങ്ങിയത്. ചുഴിയില്‍ പെട്ടെങ്കിലും ഗുരുതര പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം നിലത്തിറങ്ങി. 10 പേരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ക്രൂ അംഗവും ഒമ്പത് യാത്രക്കാരുമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ജക്കാര്‍ത്തയില്‍ നിന്ന് തിരിച്ച് അബുദാബിയിലേക്കുള്ള വിമാനം റദ്ദാക്കിയതായി ഇത്തിഹാദ് അറിയിച്ചു. പകരം വിമാനവും താമസവും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button