NewsIndia

ഇന്ത്യന്‍ റെയില്‍വേയുടെ ഇ കൊമേഴ്‌സ് സൈറ്റായ ഐ.ആര്‍.സി.ടി.സി ഹാക്ക് ചെയ്തു

മുംബൈ: ഇന്ത്യന്‍ റെയില്‍വേയുടെ ഇ കൊമേഴ്‌സ് സൈറ്റായ ഐ.ആര്‍.സി.ടി.സി ഹാക്ക് ചെയ്തതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. ഒന്നരക്കോടിയിലേറെ ജനങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലക്ഷക്കണക്കിനു പേരാണ് ദൈനംദിനം ഈ വെബ്‌സൈറ്റിലൂടെ ഇടപാടുകള്‍ നടത്തുന്നത്. പാന്‍കാര്‍ഡിന്റെ രഹസ്യ നമ്പറുകളടക്കം ഉപഭോക്താക്കളുടെ ഇമെയിലും വെബ്‌സൈറ്റില്‍ അടങ്ങിയിട്ടുണ്ട്.

ഇടപാടുകാരുടെ വിവരങ്ങള്‍ വെച്ച് ഹാക്കര്‍മാര്‍ പല രീതിയിലുമുള്ള തട്ടിപ്പുകളും നടത്താന്‍ സാധ്യതയുണ്ടെന്നും സംഭവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഗവണ്‍മെന്റ് റെയില്‍വേ വകുപ്പിനു ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. തങ്ങള്‍ നല്‍കിയ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button