NewsInternational

ലോകരാഷ്ട്രങ്ങളെ അമ്പരിപ്പിച്ച് ഐ.എസിന്റെ ഇറച്ചിക്കോഴി വില്‍പ്പന

കെയ്‌റോ: മീന്‍വില്‍പ്പനയ്ക്കും കാര്‍വില്‍പ്പനയ്ക്കും പുറമേ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഐ.എസ് ഇറച്ചിക്കോഴി വില്‍പ്പനയിലേക്കും. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിടിവും ഐ.എസിനെതിരെ ലോകരാഷ്ട്രങ്ങള്‍ സ്വീകരിച്ച ശക്തമായ നിലപാടിനെ തുടര്‍ന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഐ.എസ് ലിബിയയിലെ തെരുവുകളില്‍ ഇറച്ചിക്കോഴി വില്‍പ്പനയും മുട്ടവില്‍പ്പനയും ആരംഭിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പൊതുവിപണിയിലെ വിലയേക്കാള്‍ കുറവാണ് ഇവര്‍ ഈടാക്കുന്ന തുക. ലിബിയന്‍ അതിര്‍ത്തികളിലെ ജനങ്ങളില്‍ നിന്നും ഐ.എസ് നിര്‍ബന്ധിത പിരിവ് നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഐ.എസ് കയ്യേറ്റം ചെയ്തവയില്‍ നിന്നുള്ള ഫാമിലെ ഇറച്ചിക്കോഴികളെയാണ് ഇവര്‍ വിപണിയിലിറക്കുന്നത്. സിര്‍ത്ത് പ്രദേശങ്ങളിലെ തെരുവോരങ്ങളില്‍ ഇറച്ചിക്കോഴിയും മുട്ടയും വില്‍ക്കുന്ന മുഖംമൂടി ധരിച്ച ഐ.എസ് ഭീകരരെ കാണാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് ഐ.എസ് സ്വന്തം പോരാളികളെ വധിച്ച് അവയവങ്ങള്‍ കച്ചവടം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button