KeralaNews

ജിഷയുടെ കൊലപാതകം: പോലീസിനെ സമ്മര്‍ദ്ദത്തിലാക്കരുതെന്ന്‍ രമേഷ്‌ ചെന്നിത്തല

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ അതിദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തില്‍ വന്‍വിവാദത്തിന് തുടക്കമിട്ട അവസരത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി പോലീസിനെ സമ്മര്‍ദത്തിലാക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആഭ്യന്തരമന്ത്രി രമേഷ്‌ ചെന്നിത്തല രംഗത്തെത്തി.

“പോലീസ് അന്വേഷണം കാര്യക്ഷമമായി തന്നെയാണ് മുന്നേറുന്നത്. പോലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമെ പോലീസ് തീരുമാനത്തിലെത്തുകയുള്ളൂ,” ചെന്നിത്തല പറഞ്ഞു.

“അന്വേഷണം സുതാര്യമായും ഗൗരവത്തോടെയും നടത്തുക എന്ന സമീപനത്തോടെയാണ് പോലീസ് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. സമരങ്ങളും മറ്റും നടത്തുമ്പോള്‍ ക്രമസമാധനവും അന്വേഷണവും നോക്കണം എന്ന നിലയിലാവും കാര്യങ്ങള്‍. അതുകൊണ്ട് അന്വേഷണം നടത്താനുള്ള അവസരം പോലീസിന് കൊടുക്കണം,” അഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.

ജിഷയുടെ കൊലപാതകം തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്നും നമ്മുടെ ഒരു സഹോദരിക്കുണ്ടായ ദുരന്തമായി കരുതണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരള സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് തെറ്റാണ്. അതില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button