NewsInternationalTechnology

പട്ടാപ്പകല്‍ ബുധനെ കാണാം

കൊല്‍ക്കത്ത: സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമായ ബുധനെ പട്ടാപ്പകല്‍ കാണാനുള്ള അവസരമൊരുങ്ങുന്നു. അടുത്ത തിങ്കളാഴ്ച ഉച്ചയോടെയാണ് ബുധനെ കാണാനുള്ള അപൂര്‍വ സൗഭാഗ്യം ലഭിക്കുക. പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബുധന്‍റെ ഭ്രമണം ഇന്ത്യയില്‍ ദൃശ്യമാകുന്നത്. അടുത്ത തിങ്കളാഴ്ച ഉച്ചയോടെയാണ് ബുധനെ കാണാനുള്ള അപൂര്‍വ സൗഭാഗ്യം ലഭിക്കുക. സൂര്യന്‍റെ ഒരറ്റത്തുനിന്ന് മറുവശത്തേക്ക് ഒരു കറുത്തപൊട്ടു പോലെ ഭ്രമണം ചെയ്യുന്ന ബുധനെ രാജ്യത്ത് എല്ലായിടത്തും കാണാനാകുമെന്നു പോസിഷണല്‍ അസ്ട്രോണമി സെന്‍റര്‍ ഡയറക്ടര്‍ സഞ്ജീബ് സെന്‍ പറഞ്ഞു.ബുധന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്നതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നും സഞ്ജീബ് സെന്‍ വിശദീകരിച്ചു.

ഭൂമിയില്‍നിന്ന് സൂര്യന്‍റെ പശ്ചാത്തലത്തില്‍ ബുധന്‍ ഒരു കറുത്ത പൊട്ടു മാത്രമായേ കാണാനാകു. ഏകദേശം 7.5 മണിക്കൂര്‍ ഈ ഭ്രമണം കാണാനാകും. 2006 ലാണ് ബുധന്‍റെ ഭ്രമണം അവസാനം കണ്ടത്. 2019 നവംബര്‍ 11 നാണു ലോകം ബുധന്‍റെ ഭ്രമണം വീണ്ടും ദര്‍ശിക്കുക. ഇന്ത്യയില്‍ 2032 ലാണ് ഇനി ബുധനെ സൂര്യന്‍റെ പശ്ചാത്തലത്തില്‍ കാണാനാകുക. അപൂര്‍വമായാണ് സൂര്യന്‍, ബുധന്‍, ഭൂമി എന്നിവര്‍ നേര്‍രേഖയില്‍ വരുന്നത്. നൂറ്റാണ്ടില്‍ പരമാവധി 14 തവണയായിരിക്കും ഇവര്‍ നേര്‍രേഖയില്‍ വരിക. ഇത് മേയ് മാസത്തിലോ നവംബര്‍ മാസത്തിലോ ആയിരിക്കും സംഭവിക്കുക. ബുധന്‍റെ ഭ്രമണം നഗ്ന നേത്രങ്ങള്‍ കൊണ്ടു കാണാന്‍ ശ്രമിക്കരുതെന്ന് നാസ അടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്‍കി. സൂര്യരശ്മികളെ ചെറുക്കുന്ന ഗ്ലാസുകള്‍ കൊണ്ടു നിര്‍മിച്ച കണ്ണടകളോ ചെറിയ ടെലിസ്കോപ്പുകളോ ബൈനോക്കുലറുകളോ ഉപയോഗിച്ചു മാത്രമേ ബുധന്‍റെ ഭ്രമണം കാണാന്‍ ശ്രമിക്കാവു. നഗ്ന നേത്രങ്ങള്‍ കൊണ്ടു സൂര്യനെ നോക്കുന്നത് ഗുരുതരമായ കാഴ്ച പ്രശ്നങ്ങള്‍ക്കിടയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button