NewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എം.എല്‍.എക്കെതിരെ കേസെടുത്തു

പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗോവയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും സ്വതന്ത്ര എം.എല്‍.എയുമായ അത്താനാസിക്ക് (ബാബുഷ് മോണ്‍സെരാറ്റെ) എതിരെ പൊലീസ് കേസെടുത്തു. അത്താനാസിയോയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. ഒന്നിലധികം തവണ പീഡിപ്പിച്ചെന്നാണ് പരാതി.

എന്നാല്‍, സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് എം.എല്‍.എ ആരോപിച്ചു. മാതാപിതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് ജോലി നല്‍കിയ കുട്ടി പണം അപഹരിച്ചതിനെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button