NewsInternational

സ്വകാര്യതയുടെ മറ നീക്കി സെക്‌സിന് ഒരു തീം പാര്‍ക്ക് വരുന്നു !!! എവിടെയെന്നല്ലേ….

ബ്രസീല്‍ : ഫുട്‌ബോളിനപ്പുറത്ത് നര്‍ത്തകരുടേയും കാര്‍ണിവലുകളുടേയും പേരില്‍ ലോകപ്രശസ്തമാണ് ബ്രസീല്‍. ലൈംഗികതയ്ക്കും കാമത്തിനും പേരുകേട്ട ഇവിടെ ഇതേ ആശയം ലക്ഷ്യമിട്ട് പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടി മാത്രം തീം പാര്‍ക്ക് ഒരുങ്ങുന്നു. എറോട്ടികാലാന്റ് എന്ന പേരില്‍ സുരക്ഷിത ലൈംഗികത പ്രോത്സാഹിപ്പിക്കുക എന്നത് മാത്രമാണ് ഇവിടെ ലക്ഷ്യം വെയ്ക്കുന്നത്.

2018 ല്‍ പൂര്‍ത്തിയാക്കുക ലക്ഷ്യമിട്ട് സാവോപോളോയില്‍ നിന്നും രണ്ടു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള പിറാസിക്കാബയിലാണ് പാര്‍ക്ക് വരുന്നത്. വിറയ്ക്കുന്ന സീറ്റുകള്‍ വരുന്ന 7 ഡി സിനിമാശാല, ലൈംഗികാവയവങ്ങളുടെ രൂപത്തിലുള്ള ബമ്പര്‍ കാറുകള്‍, നഗ്‌നതയ്ക്ക് വേണ്ടി മാത്രമുള്ള കുളം, സന്തോഷത്തിന് വേണ്ടി മാത്രമുള്ള ഒരു ട്രെയിന്‍ ഇതിനെല്ലാം പുറമേ സ്റ്റാഫുകളായി നല്ല ചുള്ളന്മാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമെല്ലാമാണ് സൗകര്യങ്ങള്‍.

പ്രവേശന ഫീസ് 100 ഡോളറായിരിക്കും. വിഷയതാല്‍പ്പര്യം കൂട്ടുന്ന സ്‌റ്റോറുകളും മറ്റുമുണ്ടെങ്കിലും പാര്‍ക്കിനുള്ളില്‍ ലൈംഗികത അനുവദിക്കില്ല. കിടപ്പറ പങ്കു വെയ്ക്കണം എന്നുണ്ടെങ്കില്‍ തീം പാര്‍ക്കിലെ തന്നെ ഹോട്ടലുകളില്‍ മുറി ബുക്ക് ചെയ്യാം. അതിനിടയില്‍ പാര്‍ക്ക് വിമര്‍ശനവും ക്ഷണിച്ചു വരുത്തുന്നുണ്ട്. യാഥാസ്ഥിത മത വിശ്വാസികള്‍ ഇതിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തിന്റെ ലൈംഗിക തലസ്ഥാനം എന്നറിയപ്പെടാന്‍ പിറാസിക്കാബാ നഗര കൗണ്‍സിലിന് താല്‍പ്പര്യമില്ലെന്ന് ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ പറയുന്നു.
പാര്‍ക്ക് ആള്‍ക്കാരില്‍ വിഷയാസക്തി കൂട്ടുമെന്നാണ് പ്രധാന വിമര്‍ശനം. അതേസമയം ഇത് വിശ്വാസികള്‍ക്കുള്ള ഇടമല്ലെന്നും സോദോം ഗോമോറാ പുന:സൃഷ്ടിക്കാനല്ല തങ്ങളുടെ ശ്രമമെന്നും പദ്ധതിയുടെ അണിയറക്കാര്‍ പറയുന്നു. സുരക്ഷിത ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന ഈ തീം പാര്‍ക്കിലൂടെ 250 തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുകയെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button