NewsIndia

മാവോയിസ്റ്റുകളെ വധിച്ചു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ തുറമുഖ നഗരമായ വിശാഖപട്ടണത്തിനു സമീപം ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു . കൊയ്യൂരു മണ്ഡലിലെ മാരിപകല വനത്തിനു സമീപമാണ് ബുധനാഴച രാത്രി ഏറ്റുമുട്ടല്‍ നടന്നത്. ആന്ധ്ര പൊലീസിലെ കമാന്‍ഡോകള്‍ നടത്തിയ പതിവ് പട്രോളിംഗിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
 
മാവോയിസ്റ്റുകളില്‍ നിന്ന് ഒരു എ.കെ47 റൈഫിള്‍ പിടിച്ചെടുത്തു. പൊലീസ് തലയ്ക്കു വിലപറഞ്ഞിരുന്ന കൊടുംകുറ്റവാളിയും കൊല്ലപ്പെട്ടവരിലുണ്ട്. മാവോയിസ്റ്റ് കമാന്‍ഡര്‍ ഗോപാല്‍ എന്ന ആസാദ് ആണ് ഇയാള്‍ . ഇയാളെ പിടികൂടുന്നതിന് പൊലീസ് നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
 
പ്രദേശത്ത് കൂടുതല്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് വ്യാപകമായി പരിശോധന നടത്തുന്നുണ്ട്. പൊലീസ് നീക്കത്തില്‍ പ്രതിഷേധിച്ച് ഈസ്റ്റ് ഗോദാവരി, ഖമം, വിശാഖപട്ടണം മേഖലയില്‍ മാവോയിസ്റ്റുകള്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button