NewsIndia

കാര്‍ വാങ്ങാന്‍ പത്തൊന്‍പത്കാരന്‍ സ്വന്തം വീട് കൊള്ളയടിച്ചു

ചെന്നൈ: കാര്‍ വാങ്ങാന്‍ സുഹൃത്തുകള്‍ക്കൊപ്പം സ്വന്തം വീട് കൊള്ളയടിച്ച 19കാരന്‍ പോലീസ് പിടിയില്‍.രാമപുരം സ്വദേശിയായ നാരായണ്‍ ലാലിന്റെ മൂത്ത മകന്‍ മഹേന്ദര്‍ ആണ് പിടിയിലായത്.

തന്റെ വീട് തിങ്കളാഴ്ച കൊള്ളയടിച്ച്‌ 15 ലക്ഷം രൂപയുടെ സ്വര്‍ണവും വെള്ളിയും പണവും നഷ്ടപ്പെട്ടു എന്നു ലാല്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ തന്റെ മൂത്തമകനും സംഘവുമാണ് മോഷണത്തിന് പുറകിലെന്ന് പിതാവിന് വ്യക്തമായി അറിയാമായിരുന്നു.

സംഭവത്തില്‍ മഹേന്ദറിനെയും സുഹൃത്തുക്കളായ ജീവരാജേഷ് കുമാര്‍ അലല്‍വാര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിന് രണ്ട് ദിവസം മുന്‍പ് സുഹൃത്തുക്കളെ വീട്ടില്‍ കൊണ്ടുവന്ന് മഹേന്ദര്‍ താമസിപ്പിച്ചിരുന്നു. വീട്ടില്‍ ആളില്ലാത്ത സമയത്ത് ലോക്കര്‍ തുറക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു ഇവര്‍.
ഞായറാഴ്ചയാണ് ഇവര്‍ വീടിന്റെ ലോക്കര്‍ കുത്തി തുറന്ന് 15 ലക്ഷം രൂപ മോഷ്ടിച്ചത്. ആഢംബര കാര്‍ വാങ്ങുന്നതിനാണ് മോഷണം നടത്തിയതെന്ന് മഹേന്ദര്‍ പോലീസിനോട് പറഞ്ഞു. മോഷണത്തിന് ശേഷം തിങ്കളാഴ്ചയാണ് മഹേന്ദര്‍ വീട്ടില്‍ തിരിച്ചെത്തിയത്. സംഭവത്തെക്കുറിച്ച്‌ തനിക്ക് അറിയാത്തത് പോലെ നടിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button