KeralaNews

നികേഷ് കിണറ്റിലിറങ്ങി ഓവറാക്കി ചളമാക്കി; സോഷ്യല്‍ മീഡിയക്ക് ഏതാനും ദിവസം ഇനി കുശാല്‍

അഴീക്കോട്: ഒരു സ്ഥാനാര്‍ത്ഥിയായാല്‍ എന്തുചെയ്യം ? എന്നാണ് ചോദ്യമെങ്കില്‍ അഴീക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ പറയും കിണറ്റിലിറങ്ങാനും തയ്യാറാണെന്ന്. തയ്യാറാണെന്ന് പറയുക മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ കിണറ്റിലിറങ്ങുക തന്നെ ചെയ്തു നികേഷ് കുമാര്‍. വോട്ടഭ്യര്‍ത്ഥനയുമായി അഴീക്കോട് പാലോട്ട് വയല്‍ എന്ന സ്ഥലത്തെത്തിയ നികേഷിനോട് വീട്ടുടമസ്ഥന്‍ മലിനജലത്തെക്കുറിച്ച് പറഞ്ഞു.

ഉടനെ വെള്ളത്തിന്റെ ഗുണനിലവാരം നോക്കാനെന്നവണ്ണം നികേഷ് നേരെ കിണറ്റിലേക്ക്. കിണറ്റിലിറങ്ങി വെള്ളത്തിന്റെ ഗുണനിലവാരം കാണിക്കാനെന്നവണ്ണം തൊട്ടിയുപയോഗിച്ച് കുറച്ച് വെള്ളം കോരുന്നു. പിന്നെ കിണറ്റിന് വെളിയിലേക്ക്. തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതുവരെ ചെയ്തതും യു.ഡി.എഫ് ഗവണ്‍മെന്റ് തിരിഞ്ഞുനോക്കാത്തതുമായ ശുദ്ധജല പദ്ധതികളെ കുറിച്ച്. ഗുഡ് മോര്‍ണിങ്ങ് അഴീക്കോട് എന്ന ഫേസ്ബുക്കിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിര്‍മ്മിച്ച വീഡിയോയിലാണ് സ്ഥാനാര്‍ത്ഥിയുടെ ഈ പ്രകടനങ്ങള്‍ ഉള്ളത്.

വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷം ട്രോളുകളുടെ കുത്തൊഴുക്കായിരുന്നു ഫേസ്ബുക്കില്‍. തൊട്ടിയും കയറുമുള്ള കിണറ്റില്‍ ഇറങ്ങേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് ആളുകളുടെ ചോദ്യം. ഓവറാക്കി ചളമായി എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. തൊട്ടിയും കയറമുള്ള കിണറ്റിലിറങ്ങി അതേ തൊട്ടികൊണ്ട് വെള്ളം കോരിയ ആദ്യത്തെ ആള്‍ എന്ന രീതിയിലാണ് ട്രോളുകളുടെ പോക്ക്. വീഡിയോ കാണാം….

shortlink

Related Articles

Post Your Comments

Related Articles


Back to top button