ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കടുത്ത വരള്‍ച്ച നേരിടുന്ന ബുന്ദേല്ഖന്ദിലേക്ക് ജലവുമായി ട്രെയിന്‍ അയക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം യു.പി സര്‍ക്കാര്‍ നിരസിച്ചു. ഇവിടെ ലത്തൂരിന് സമാനമായ അവസ്ഥയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് അയച്ച കത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.
ട്രെയിനില്‍ വെള്ളമെത്തിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വെള്ളം ഗ്രാമങ്ങളില്‍ എത്തിക്കാന്‍ ടാങ്കറുകള്‍ക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നുമാണ് സര്‍ക്കാര്‍ ഇതിനു നല്കുന്ന വിശദീകരണം. ജലം ആവശ്യമുണ്ടെങ്കില്‍ അക്കാര്യം റെയില്‍വേയെ അറിയിക്കാമെന്നും അഖിലേഷ് പറയുന്നു. ബുന്ദേല്ഖന്ദിലെ 40 ഗ്രാമങ്ങളാണ് കടുത്ത വരള്‍ച്ചയും ജലദൗര്‍ലഭ്യവും മൂലം കഷ്ടപ്പെടുന്നത്.
Post Your Comments