NewsFootballSports

ഫുട്ബോള്‍ മൈതാനത്ത്‌ ഒരു ജീവന്‍ കൂടി പൊലിഞ്ഞു

2003-ലെ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിന്‍റെ സെമിഫൈനലില്‍ മൈതാന മദ്ധ്യത്ത് കുഴഞ്ഞുവീണ് മരണമടഞ്ഞ മാര്‍ക്ക് വിവിയന്‍ ഫോ ഇന്നും കളിപ്രേമികളുടെ മനസ്സിലെ ഒരു നൊമ്പരമാണ്. ഇപ്പോള്‍, മറ്റൊരു കാമറൂണിയന്‍ താരത്തിന് കൂടി കളിയ്ക്കിടെ ജീവന്‍ നഷ്ടമായിരിക്കുകയാണ്. റൊമേനിയയിലെ ഡൈനാമോ ബുക്കാറെസ്റ്റിന്‍റെ മദ്ധ്യനിര താരമായ പാട്രിക് എക്കെങ്ങിനാണ് ഈ ദുര്‍വിധി നേരിടേണ്ടി വന്നത്.

വിറ്റോറുള്‍ കോണ്‍സ്റ്റന്‍റ ക്ലബ്ബിനെതിരായ ഡൈനാമോയുടെ മത്സരത്തിന്‍റെ 62-ആംമിനിറ്റിലാണ് 26-കാരനായ എക്കെങ്ങ് പകരക്കാരനായി കളത്തിലിറങ്ങിയത്. അധികം താമസിയാതെ തന്നെ കുഴഞ്ഞുവീണ എക്കെങ്ങിനെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിപ്പോയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ക്ലബ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

“ഈ രാത്രി എന്നെന്നേയ്ക്കുമായി ഫുട്ബോളര്‍ പാട്രിക് എക്കെങ്ങ് എക്കെങ്ങിനെ ഡൈനാമോയ്ക്ക് നഷ്ടമായി,” ക്ലബ് പ്രസ്താവന അറിയിച്ചു.

“ഡൈനാമോയിലുള്ള എല്ലാവരുടേയും പേരില്‍ അദ്ദേഹത്തിന്‍റെ ദുഃഖാര്‍ത്തരായ കുടുംബത്തിന് എല്ലാവിധ അനുശോചനങ്ങളും. എക്കെങ്ങിന്‍റെ ആത്മാവ് ദൈവത്തില്‍ ലയിക്കട്ടെ”.

കാമാറൂണിയന്‍ ഫുട്ബോള്‍ അസോസിയേഷനും എക്കെങ്ങിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. എക്കെങ്ങിന്‍റെ മുന്‍ക്ലബ്ബുകളായ കോര്‍ഡോബ, ലെ മാന്‍സ്, ക്ലബ് ലോസന്‍ എന്നിവയും അദ്ദേഹത്തിന്‍റെ വിയോഗത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button