Writers' Corner

നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും കേരളത്തിലെ സാന്നിധ്യവും ഉറക്കം നഷ്ടപ്പെടുന്നവർ

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ്‌ എഴുതുന്നു
 
ഹെലികോപ്ടർ ഇടപാട് ഉണ്ടാക്കിയ കോഴ വിവാദങ്ങൾ കോൺഗ്രസുകാരുടെ ഉറക്കം കെടുത്തി എന്നതിൽ തർക്കമില്ല.  എന്ത് 
ചെയ്യണം  എന്നറിയാതെ നെട്ടോട്ടമോടുന്ന കോണ്ഗ്രസ് നേതൃത്വത്തെയാണ് ഇന്നിപ്പോൾ കാണുന്നത്. നരേന്ദ്ര മോഡിയുടെ ഒരേ ഒരു പ്രസംഗം കൊണ്ട് ഇത്രയൊക്കെ അവർക്ക് സംഭവിക്കുമെങ്കിൽ, ഇനി എന്തൊക്കെ എവിടെയൊക്കെ കാണേണ്ടിയും കേൾക്കേണ്ടിയും വരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.  ഏറ്റവുമൊടുവിൽ സോണിയ ഗാന്ധി കേരളത്തിൽ വന്ന് കണ്ണീർ പോഴിക്കാനും ദേശസ്നേഹം പ്രകടിപ്പിക്കാനും ഒരു വിഫല ശ്രമം നടത്തിയതും കണ്ടു. അഴിമതി ആരോപണത്തിന് മറുപടി പറയാൻ അപ്പോഴും സോണിയ തയ്യാറായില്ല; മറിച്ച് സഹതാപം നേടാനുള്ള ശ്രമങ്ങളാണ് അവർ നടത്തിയത്. ആ പ്രസംഗം കേട്ട ഒരാൾ പോലും അവരുദ്ദെശിച്ച നിലക്ക് ചിന്തിച്ചു  തോന്നുന്നില്ല. അതിനെക്കുറിച്ച് സമൂഹ മാധ്യമത്തിൽ വന്ന ഒരു പ്രതികരണം ശ്രദ്ധേയമായി; ഇംഗ്ലീഷിൽ ആയിരുന്നു പ്രതികരണം. അതിങ്ങനെ പരിഭാഷപ്പെടുത്താം എന്ന് തോന്നുന്നു:  ‘ സോണിയ ഗാന്ധിയുടെ പ്രസംഗമെഴുത്തുകാരൻ പഴയ ജയകാന്തനിൽ  / ഭീം സിംഗിൽ നിന്ന് ( ചില നേരങ്ങളിൽ ചില മനിതർകൾ) ചില ആശയങ്ങൾ എടുത്തിട്ടുണ്ട്. വൈകാരികത നിറഞ്ഞതായിരുന്നു ആ പ്രസംഗം എന്നും അതിൽ മോഡിക്ക് മറുപടി ഉണ്ടായിരുന്നുവെന്നും  മലയാളം ടിവി ചാനലുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.  എന്നാൽ ആ  പ്രസംഗം കേട്ടവരിൽ ഒരാളുടെ കണ്ണിൽ പോലും ഒരു തുള്ളി കണ്ണീര് കാണാനുണ്ടായിരുന്നില്ല.’ അതല്ലേ വസ്തുത?. നരേന്ദ്ര മോഡി ഉന്നയിച്ചതല്ല ആക്ഷേപം. ഒരിടത്തുപോലും സോണിയയെ ആക്ഷേപിച്ച് മോഡി സംസാരിച്ചതുമില്ല. ഇറ്റലിയിലെ കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ ചില പരാമർശങ്ങൾ അദ്ദേഹം സൂചിപ്പിച്ചു എന്നുമാത്രം. അത് ഇന്ത്യയിലെ ആർക്കാണ്‌ അറിയാത്തത്?.   പക്ഷെ അതിനുള്ള വിശദീകരണം നല്കാൻ കോണ്ഗ്രസുകാരോ സോണിയയോ ഇനിയും തയ്യറാവുന്നില്ല . സ്വാഭാവികമായും ഇന്നലെ വരെയുണ്ടായിരുന്ന സംശയങ്ങൾ വർദ്ധിപ്പിക്കുന്നതായി കോണ്ഗ്രസ് അധ്യക്ഷയുടെ കേരള പര്യടനം എന്നത് പറയാതെ വയ്യ. അതുകൊണ്ടുതന്നെ നാളെ ( മെയ്‌ 11 ന്  ) കേരളത്തിലെത്തുന്ന നരേന്ദ്ര മോഡിയിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ ഉയർന്നാൽ കുറ്റപ്പെടുത്താനും കഴിയില്ല. 
 
ഇന്നലെ  ( തിങ്കളാഴ്ച, മെയ്‌ – 9 ) പാർലമെന്റിൽ കോൺഗ്രസുകാർ ബഹളം വെയ് ക്കുകയായിരുന്നുവല്ലോ ; രാവിലെ രാജ്യസഭ രണ്ടോ മൂന്നോ വട്ടം സ്തംഭിപ്പിച്ചു. അതിനവർ ഉന്നയിച്ച പ്രശ്നം പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം  ( ഞായറാഴ്ച) ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ നടത്തിയ ഒരു പ്രസംഗത്തിലെ ചില പരാമർശങ്ങളാണ് . തിരുവനന്തപുരം പ്രസംഗത്തിൽ ഹെലികോപ്ടർ ഇടപാടിൽ സോണിയ ഗാന്ധി കോഴവാങ്ങി എന്ന് മോഡി പറഞ്ഞുവെന്നും അത് സത്യവിരുദ്ധമാണ് എന്നും കേന്ദ്ര പ്രതിരോധ മന്ത്രി പാർലമെന്റിൽ നടത്തിയ പ്രസ്താവനക്ക് വിരുദ്ധമാണ് എന്നുമാണ് കോൺഗ്രസുകാർ ആക്ഷേപിച്ചത്. 
നേരത്തത്തെ സൂചിപ്പിച്ചതുപോലെ ഹെലികോപ്ടർ ഇടപാട് ഇന്ന് രാജ്യം മുഴുവൻ ചർച്ച ചെയ്യുന്നുണ്ട്. ഇന്ന് തുടങ്ങിയതല്ല അത്; മറിച്ച് ഇറ്റലിയിലെ ഹൈക്കോടതി ഇക്കാര്യത്തിൽ വിധി പുറപ്പെടുവിച്ചത് മുതൽ ഇന്ത്യയിലെ ജനങ്ങൾ വസ്തുതക്കുവേണ്ടി കാതോർത്തുകൊണ്ടിരിക്കുകയാണ് എന്നത് ആർക്കാണ്‌ അറിയാത്തത്?.  ഈ ഹെലികോപ്ടർ ഇടപാടിലെ ‘പ്രേരക ശക്തി സോണിയ ഗാന്ധിയാണ്” എന്ന് ഇറ്റാലിയൻ കോടതിക്ക് ബോധ്യപ്പെട്ടത്  ഇന്ത്യൻ ജനത കണ്ടില്ലെന്ന്‌ നടിക്കണം.  എന്നാൽ പോലും അങ്ങിനെ പച്ചയായി  സോണിയയെ ആക്ഷിപിക്കാൻ മോഡി തയ്യാറായില്ല. പക്ഷെ നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്;  ” എന്നെ കണ്ടാൽ കിണ്ണം കട്ടവനെന്നു തോന്നുമോ….” എന്ന് ചോദിക്കുന്നവരെക്കുറിച്ച് . അതല്ലേ സത്യത്തിൽ കോൺഗ്രസുകാർ ഇന്ന് ചെയ്തുകൂട്ടുന്നത്?. ഇറ്റലി എന്നുമാത്രമാണ് മോഡി സൂചിപ്പിച്ചത്. ഇറ്റലി എന്ന് പറഞ്ഞാൽ കോൺഗ്രസുകാർ എന്തിനിത്ര ബേജാറാവുന്നു?. അതാണ്‌ മനസിലാവാത്തത് .
 
ഇനി നരേന്ദ്ര മോഡി അങ്ങിനെയെന്തെങ്കിലും ആക്ഷേപകരമായി പറഞ്ഞുവോ ……….. സംശയം തീർക്കാനായി ചില പത്രങ്ങളിലും ബിജെപിയുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളിലും വന്ന അതേ  വാർത്ത  പരിശോധിച്ചു. സോണിയ ഗാന്ധിയെക്കുറിച്ചാവുംപോൾ  ഏറ്റവും ആധികാരികമാവേണ്ടത്  ‘മലയാള മനോരമ’ പത്രമാണല്ലോ.  അവർ മോഡിയുടെ  പ്രസംഗം  പ്രസിദ്ധീകരിച്ചത് നോക്കി. അതിൽ ഇപ്പോൾ കോൺഗ്രസുകാർ ഉന്നയിക്കുന്ന ആക്ഷേപം സംബന്ധിച്ച ഭാഗം ഇതാണ്. താഴെയുള്ള ഖണ്ഡിക; അതൊന്നു വായിച്ചു നോക്കൂ.    
 
“ഞാൻ കാസർഗോട്ട് ഹെലികൊപ്ടറിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല എന്നതുകൊണ്ട്‌ എ കെ ആന്റണിയും കോൺഗ്രസുകാരും സന്തോഷവാന്മാരാണ്  എന്നാണ്‌ അറിയാൻ കഴിഞ്ഞത്. പകൽ നിങ്ങൾ അങ്ങിനെ വിശ്വസിച്ചോളൂ. പക്ഷെ, രാത്രി ഉറക്കമില്ലാതാവും. ഹെലികോപ്ടർ ഇടപാടിൽ എത്ര കോടി കമ്മീഷൻ വാങ്ങിയെന്ന് അറിയാൻ ഈ നാട്ടിലെ ജനങ്ങൾക്ക്‌ ആഗ്രഹമുണ്ട്. നിങ്ങൾക്ക് ആർക്കും ഇറ്റലിയിൽ പരിചയക്കാരോ ബന്ധുക്കളോ ഇല്ലല്ലോ?. അവിടെ ആർക്കാണ്‌ ബന്ധുത്വം എന്ന് എല്ലാവർക്കും അറിയാം. പണം കൊടുത്തവർ അകത്തായി. വാങ്ങിയവർ എപ്പോൾ അകത്താവും എന്നതാണ് ഇനി അറിയാനുള്ളത്.” ( മലയാള മനോരമ, കൊച്ചി എഡിഷൻ ; പേജ് -11) 
 
‘മനോരമ’ വാർത്ത വായിച്ചാൽ എന്താണ് തോന്നുക;  അതിൽ  എവിടെയാണ് കുഴപ്പം.  നേരിട്ട് സോണിയ ഗാന്ധിയാണ് കൈക്കൂലി വാങ്ങിയത് എന്നത് മോഡി പറഞ്ഞുവോ? ഇല്ലതന്നെ. 
 
പാർലമെന്റിൽ കോണ്ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രസംഗിക്കുന്നത് ടിവിയിൽ കേട്ടു. ‘ഇന്ത്യൻ എക്സ്പ്രസ്”  പത്രത്തിൽ നിന്നാണ് അദ്ദേഹം ഉദ്ധരിച്ചത്. അതും പരിശോധിച്ചു. 
 “Attacking the Congress over AgustaWestland deal, Prime Minister Narendra Modi today said the country wants to know the names of those who had taken commission in the helicopter deal and said they should be punished.
 
“The country wants to know who has taken commission in the helicopter deal and they should be punished,” Modi said, addressing a huge rally at the central stadium here tonight.
 
‘Madam Soniaji, ‘Aap ki Yae himmat.’ “You and Congress leaders are making statements that false allegations are being made against you. Did Modi or Modi government in the last two years even once take the name of Congress in the helicopter deal?,” he asked.
 
“We have never used any name even once. Investigation agencies were doing their jobs. Nobdoy in Hindustan gave the name. The name has come from Italy,” he said.
 
As the crowd cheered, Modi asked the people “Do you have anyone known to you in Italy? Do you have relatives in Italy? Have you gone to Italy? Does anyone know you in Italy?.”
 
“Everyone knows, who has relatives in Italy,” he said adding the Italian high court had released the names. “The bribe giver is behind bars, when will the bribe taker be punished is the question being asked by the nation now,” he said.
 
Mocking at the Congress agitation at Jantar Mantar, he said their ‘Save Democracy’ protest began only after the heat erupted over the chopper scam.” ( New Indian Express dated 9th May,2016).
 
 
ഇതിൽ എവിടെയാണ് സോണിയ കൈക്കൂലി വാങ്ങി എന്ന് പറയുന്നത്.  സോണിയ എന്ന പേര് ആ റിപ്പോർട്ടിൽ ഒരിടത്താണ്  മോഡിയെ ഉദ്ധരിച്ചു പറയുന്നത്. അത് മോഡി സർക്കാർ കഴിഞ്ഞ രണ്ടുവർഷമായി എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല എന്ന കോണ്ഗ്രസിന്റെ ആക്ഷേപത്തെ പരാമർശിക്കുമ്പൊഴാണ് .  കഴിഞ്ഞ രണ്ടു വർഷത്തിൽ ഒരിക്കലെങ്കിലും മോഡി സർക്കാർ ഹെലികോപ്ടർ ഇടപാടുമായി ബന്ധപ്പെട്ടു കോണ്ഗ്രസിന്റെ പേര് പറഞ്ഞിരുന്നുവോ എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. ആ പേര് വന്നത് ഇറ്റലിയിൽ നിന്നാണ് എന്നും അദ്ദേഹം പറയുന്നു. അതിലെന്തു പ്രശ്നമാണ് ഉള്ളതെന്ന് മനസിലാവുന്നില്ല. എന്നിട്ടും കോൺഗ്രസുകാർ പാർലമെന്റിലും പുറത്തും പാഞ്ഞുകൊണ്ട് നടക്കുന്നു, സോണിയ കോഴ വാങ്ങിയെന്ന് മോഡി പറയുന്നു…….. പ്രതിരോധ മന്ത്രി പറഞ്ഞതിന് വിരുദ്ധമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം…….. എന്നൊക്കെ. കോണ്ഗ്രസിന്റെ ഒരു ഗതികേട് എന്നല്ലാതെ എന്ത് പറയാൻ. കഷ്ടം തോന്നുന്നു,  അവരുടെ ദുരവസ്ഥയോർത്ത് .  
 
 
ഇന്ത്യൻ എക്സ്പ്രസ്  നോക്കിക്കഴിഞ്ഞ് ബിജെപിയുമായി  ബന്ധപ്പെട്ട സമൂഹ  മാധ്യമങ്ങളിൽ വന്ന പ്രസംഗവും പരിശോധിച്ചു.  “കോൺഗ്രസ് നേതാക്കളൊക്കെ വലിയ സന്തോഷത്തിലാണ്. എ.കെ ആന്റണിയും വലിയ സന്തോഷത്തിലാണ്. കാരണം ഇതു വരെ നടന്ന റാലികളിൽ നരേന്ദ്രമോദി ഹെലിക്കോപ്ടർ ഇടപാടിനെക്കുറിച്ചൊന്നും മിണ്ടിയില്ല. പക്ഷേ കോൺഗ്രസ് നേതാക്കൾ പകൽ ഉറങ്ങിക്കൊള്ളൂ. ഇനിമുതൽ രാത്രി നിങ്ങൾക്കുണർന്നിരിക്കേണ്ടി വരും. ഹെലികോപ്ടർ ഇടപാടിൽ എത്ര കോടികളാണ് കോൺഗ്രസ് കമ്മീഷൻ വാങ്ങിയതെന്ന് അറിയാൻ ഈ നാട്ടിലെ ജനങ്ങൾ കാത്തിരിക്കുകയാണ്.
മാഡം സോണിയാജിയോടും ഒരു കാര്യം ചോദിക്കുകയാണ്. നരേന്ദ്രമോദി കോൺഗ്രസ് നേതാക്കന്മാരെക്കുറിച്ച് അപവാദപ്രചാരണം നടത്തുകയാണെന്ന് പറയാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വരുന്നു? ഞങ്ങളാരുടെയും പേരു പറഞ്ഞിട്ടില്ല. പേരു വന്നത് ഇറ്റലിയിൽ നിന്നാണ്. ഒരു കാര്യം അറിയാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾ ജനങ്ങൾ മറുപടിപറയൂ. നിങ്ങൾക്ക് ഇറ്റലിയിൽ ആരെങ്കിലും ബന്ധുക്കളുണ്ടോ? നിങ്ങളാരെങ്കിലും ഇറ്റലിക്കു പോയിട്ടുണ്ടോ? നിങ്ങളാരെയെങ്കിലും ഇറ്റലിയിൽ അറിയുമോ? ഇറ്റലിയിൽ ആർക്ക് ആരൊക്കെയാണുള്ളതെന്നും, ആർക്കാണ് അവിടെ പരിചയമുള്ളതെന്നും എല്ലാവർക്കുമറിയാം.”. അതിലും എന്ത് ആക്ഷേപമാണ് ഉള്ളത്?. 
“ഇറ്റലിയിലെ  ഹൈക്കോടതിയാണ് പേരു പറഞ്ഞത്. പണം കൊടുത്തവൻ അകത്തായി. ഇനി കുടുങ്ങാനുള്ളത് പണം വാങ്ങിയവരാണ്.
കോൺഗ്രസ്സുകാരെല്ലാം പരിഭ്രമത്തിലാണ്. ഹെലൊകോപ്റ്ററിന്റെ ശബ്ദം ഉയരുന്നതുവരെ ഇവിടുത്തെ ജനാധിപത്യത്തിനൊരു കുഴപ്പവുമില്ലായിരുന്നുവെന്ന മട്ടാണ്. ഈ നാട്ടിലെ ഓരോ കുട്ടിക്കുമറിയാം, കോൺഗ്രസ്സിന്റെ ഈ ചരിത്രം. 400- ലധികം പാർലമെന്റംഗങ്ങളുമായി കേന്ദ്രത്തിലിരുന്ന കോൺഗ്രസ്സിനിന്ന് നാൽപ്പത് അംഗങ്ങളോളമേയുള്ളൂ.” എന്നും മോഡി പറഞ്ഞു. ( ബിജെപി സമൂഹ മാധ്യങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ മോഡിയുടെ പ്രസംഗത്തിൽ നിന്ന്.) 
ഇതിനുള്ള മറുപടിയുമായാണ് തിങ്കളാഴ്ച സോണിയ കേരളത്തിലെത്തുക എന്നാണ് എല്ലാവരും കരുതിയത്‌.  പക്ഷെ, ഒരിടത്തും അവർ അഴിമതിയരോപണത്തിന്  വിശദീകരണം  നൽകിയില്ല .  “ഇറ്റലിയിലാണ് ഞാൻ ജനിച്ചത്‌. എന്നാൽ ഇന്ത്യയാണ് എന്റെ രാജ്യം.  48 വർഷം ഞാൻ ജീവിച്ച രാജ്യമാണ് ഇന്ത്യ. …… ഈ മണ്ണിലാണ് എന്റെ അവസാന ശ്വാസം ശ്വസിക്കുക………” എന്നുമൊക്കെ അവർ പറയുന്നുണ്ടായിരുന്നു. അതിലൊന്നും ആർക്കും തർക്കമില്ലല്ലൊ. എന്നാൽ 48 വർഷം മുൻപ് മാഡം ഇന്ത്യയിലേക്ക്‌ വരുമ്പോൾ എന്തായിരുന്നു ജോലി, എന്തായിരുന്നു സ്വന്തം കുടുംബത്തിന്റെയും കുടുംബാംഗങ്ങളുടെയും  ആസ്തി- ബാധ്യതകൾ,  ഇന്ന് അതെത്രത്തോളം വികസിച്ചു, അതിനായി ആരെന്താണ്  എവിടെയാണ്  അദ്ധ്വാനിച്ചത്  എന്നും മറ്റും അന്വേഷിക്കുന്നവരുണ്ട് എന്നത് മറന്നുകൂടാ. എന്നാലതൊന്നും നരേന്ദ്ര മോഡി ചോദിച്ചില്ല; ബിജെപി ആരാഞ്ഞതുമില്ല. ഇന്നിതുവരെ സ്വന്തമായി എന്ത് ജോലിയാണ് സോണിയയും മക്കളും ചെയ്തതെന്നോ അവരെത്ര സമ്പാദിച്ചുവെന്നോ ആരെങ്കിലും ചോടിച്ചുവോ?.  ഇന്നിപ്പോൾ ഇറ്റാലിയൻ കോടതിവിധി ഉദ്ധരിക്കാൻ ശ്രമിച്ച നരേന്ദ്ര മോഡിയെ കോൺഗ്രസുകാർ ഭയപ്പെടുന്നു. കോണ്ഗ്രസിന്റെ തലപ്പത്തുള്ളവരോട് വിരോധം തീർക്കാൻ ശ്രമിക്കുന്നു എന്ന് പരാതി പറയുന്നു. എന്നാൽ എന്തുകൊണ്ടാണ് മാഡം ഇറ്റാലിയൻ കോടതിവിധിക്കെതിരെ അപ്പീൽ നല്കാൻ ശ്രമിക്കാത്തത്. ഇറ്റലി സ്വന്തം നാടാണല്ലോ. അവിടത്തെ കോടതിയെ സോണിയ യ്ക്ക്  വിശ്വാസമുണ്ടാവേണ്ടതല്ലേ. എന്നിട്ടും എന്തുകൊണ്ട് അതിനെക്കുറിച്ച് ചിന്തിച്ചില്ല. ഇവിടെ ഒരു കാര്യം കൂടി ഓർമ്മിക്കണം: തങ്ങളാണ് ഇറ്റലിയിലെ കോടതിയിലെ കേസ് നടത്തിച്ചത് എന്ന് എ കെ ആന്റണി ആണെന്ന് തോന്നുന്നു ഈ തട്ടിപ്പ് സംബന്ധിച്ച ചർച്ചക്കിടയിൽ പറയുന്നുണ്ടായിരുന്നു. അതാണ്‌ വസ്തുതയെങ്കിൽ അപ്പീൽ നൽകാമല്ലോ. ഇറ്റാലിയൻ ഹൈക്കോടതിയാണ് ഇന്നിപ്പോൾ വിധി പ്രസ്താവിച്ചത്. പക്ഷെ അതിനെതിരെ ഉന്നതി കോടതിയുണ്ടല്ലോ. ” എന്റെ പേര് വിധിന്യായത്തിൽ നിന്ന് ഒന്ന് മാറ്റണം”  എന്ന് അഭ്യർഥിച്ചു സോണിയക്ക്  ഒരു ഹർജി നൽകിയാൽ മതിയല്ലോ.  അതിനുള്ള ശ്രമവും കാണുന്നില്ല.    
ഹെലികോപ്ടർ ഇടപാട് മാത്രമല്ല സോണിയ പരിവാറിനെ തുറിച്ചു നോക്കുന്നത്. നാഷണൽ ഹെറാൽദ്  കേസ് സംശയാസ്പദമാണ് എന്നും ആ തട്ടിപ്പിൽ നിന്ന് അവർക്ക് തലയൂരാൻ എളുപ്പമാവില്ല എന്നും  ഒട്ടെല്ലാ പ്രമുഖ നിയമവിദഗ്ധരും പറയുന്നുണ്ട്. അതിനെ ശക്തിപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസം ഹരിയാന സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടി. അസോസിയെറ്റദ് ജെർണൽസ് ലിമിറ്റദ്  (എ ജെ എൽ )  വഴിവിട്ട്  ഭൂമി നല്കിയതുമായി ബന്ധപ്പെട്ടാണത് . എ ജെ എൽ എന്ന കമ്പനിയെ ഇല്ലതാക്കിയാണ്  നാഷണൽ ഹെറാൽഡിന്റെ  ആസ്തികൾ സോണിയയും കൂട്ടരും കയ്യിലാക്കിയത് എന്നാണു സുബ്രമണ്യൻ സ്വാമി കോടതിയിൽ ചൂണ്ടിക്കാണി ച്ചിരിക്കുന്നത് . ആ കേസ് കോടതിയിലാണ്. അതിനുപിന്നാലെയാണ് ദൽഹിയോടു ചേർന്നുള്ള പഞ്ചകുലയിൽ ഏതാണ്ട് നൂറു കോടി വിലമതിക്കുന്ന വസ്തു ഹരിയാനയിലെ പഴയ കോണ്ഗ്രസ് സർക്കാർ ചുളു വിലക്ക് നൽകിയത് . മുൻപ് ഭജൻ ലാൽ , ബൻസി ലാൽ തുടങ്ങിയ കോണ്ഗ്രസ് മുഖ്യമന്ത്രിമാരുടെ കാലത്ത് ഇത് നേടാൻ ശ്രമം നടത്തിയിരുന്നു;എന്നാൽ അന്നൊന്നും വഴിവിട്ടു എന്തെങ്കിലും ചെയ്യാൻ അവർ തയ്യാറായില്ല.  ഹൂഡ സർക്കാർ അത് ചെയ്തുകൊടുത്തു. ഈ കേസിൽ എഫ് ഐ ആർ സമർപ്പിച്ചുകഴിഞ്ഞു. അതായത് ഡോ.സ്വാമിയുടെ കേസിന് ബലം പകരുന്നതായി ഈ കേസ്.  അത് മാത്രമല്ല, സോണിയ പരിവാറിനെ വിഷമത്തിലാക്കുന്നത്. റോബർട്ട് വാദ്ര നടത്തിയ വഴിവിട്ട ഇടപാടുകളും വെട്ടിപ്പും സംബന്ധിച്ച് രാജസ്ഥാൻ, ഹരിയാന സർക്കാരുകൾ നടത്തിയ അന്വേഷണങ്ങൾ ഏറെക്കുറെ പൂർത്തിയായി. ഹരിയാന സർക്കാർ ഒരു ജുഡീഷ്യൽ കമ്മീഷനെയാണ് നിശ്ചയിച്ചത്. അതൊക്കെ കോൺഗ്രസിനെ, അല്ല സോണിയ ഗാന്ധിയെയും മക്കളെയും ഭയത്തിലാഴ്ത്തുന്നുവെങ്കിൽ തെറ്റില്ല. അതുകൊണ്ടാണ് ഇന്നിപ്പോൾ കോൺഗ്രസുകാർ നാണമില്ലാതെ ‘എന്റെ തലയിൽ പൂടയുണ്ടോ’ എന്നും ‘എന്നെകണ്ടാൽ കോഴി മോഷ്ടാവാണ് എന്ന് തോന്നുമോ’ എന്നും മറ്റും സ്വയം ഉന്നയിക്കുന്നത്.    
 
നാളെ ( മെയ്‌ 11-നു ) പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും കേരളത്തിൽ പ്രചാരണത്തിന് എത്തുന്നുണ്ട്. അദ്ദേഹത്തിനു മുന്നിൽ കോണ്ഗ്രസുകാരുടെ ആശങ്കയും സോണിയ ഗാന്ധിയുടെ വിഷമവും മറ്റും ഉണ്ടാവും എന്ന് തീർച്ച. അതുകൊണ്ടുതന്നെ അദ്ദേഹത്തിൽ നിന്ന് ഒരു വിശദീകരണം നമുക്ക് ന്യായമായും പ്രതീക്ഷിക്കാം. അത് , എന്റെ ഒരു വിലയിരുത്തൽ, കോൺഗ്രസുകാർക്ക് കൂടുതൽ വിഷമവും ദു:ഖവുമേ  ഉണ്ടാക്കാൻ ഇടയുള്ളൂ.  ഇവിടെ ഒരു കാര്യം കൂടി കാണാതെ പൊയ്ക്കൂടാ. ഉമ്മൻ ചാണ്ടിക്കും മറ്റുമെതിരെ അഴിമതി ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുന്ന സിപിഎമ്മുകാർ ഇവിടെ ഇതുവരെയും ഹെലികോപ്ടർ എന്ന് ഉരിയാടിയതെയില്ല എന്നതാണത്. ആകെ ഹെലിക്കോപ്ടർ എന്ന് പറഞ്ഞത്, വിഎസ് അച്യുതാനന്ദനും വി എം സുധീരനുമാണ്; അതും ഒരിക്കൽ മാത്രം. അതാവട്ടെ വെള്ളാപ്പള്ളി നടേശൻ ഹെലികോപ്ടറിൽ പ്രചാരണത്തിനു പോകുന്നതുകണ്ടു വിഷമിച്ചാണ്. ദൽഹിയിൽ സോണിയയും കൂട്ടരും നടത്തിയതായി രാജ്യത്തെ ജനങ്ങൾ  കരുതുന്ന, വിശ്വസിക്കുന്ന തട്ടിപ്പ് സഖാക്കൾക്ക്‌ ഒരു വിഷയമേ അല്ലാതായത് ഒരു ഗവേഷണ വിഷയം തന്നെയാണ്. അതിനെക്കുറിച്ചും നരേന്ദ്ര മോഡിക്ക് സംസാരിക്കേണ്ടി വന്നാൽ കുറ്റപ്പെടുത്താൻ കഴിയുമോ. കാത്തിരുന്നുകാണാം. 

shortlink

Related Articles

Post Your Comments

Related Articles


Back to top button