NewsIndia

വ്യത്യസ്തവും കൗതുകകരവുമായ ഷാഷന്‍ ഷോ സംഘടിപ്പിച്ച് ഹരിയാന

ചണ്ഡീഗഡ്: ഫാഷന്‍ഷോകള്‍ ധാരാളമാണ്. എന്നാല്‍ വ്യത്യസ്തമായ ഒരു ഫാഷന്‍ഷോയാണ് കഴിഞ്ഞ ദിവസം ഹരിയാനയില്‍ നടന്നത്. മറ്റാരുടെതുമല്ല പശുക്കളുടെ ഫാഷന്‍ ഷോയാണ് ഇവിടെ നടത്തിയത്.
621 പശുക്കളാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. തദ്ദേശീയമായ കന്നുകാലികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഹരിയാനയിലെ വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടാണ് മത്സരം സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ 6,7 തിയതികളിലായിട്ടായിരുന്നു മത്സരം.
ഒന്നാം സ്ഥാനത്തെത്തിയ മത്സരാര്‍ത്ഥിക്ക് രണ്ടര ലക്ഷം രൂപയാണ് സമ്മാനമായി നല്‍കിയത്. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. പശുക്കള്‍ക്കൊപ്പം കാളകള്‍ക്കും മത്സരമുണ്ടായിരുന്നു കൂടുതല്‍ പാല്‍ ചുരത്തുന്ന പശുക്കള്‍ക്കും മത്സരമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button