CricketNewsInternationalSports

പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ടോണി കോസിയര്‍ അന്തരിച്ചു

 
 
ബാര്‍ബഡോസ്: പ്രശസ്ത വെസ്റ്റിന്ത്യന്‍ ക്രിക്കറ്റ് കമന്റേറ്റര്‍ ടോണി കോസിയര്‍ (75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മെയ് മൂന്ന് മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 
58 വര്‍ഷം നീണ്ട പത്രപ്രവര്‍ത്തക ജീവിതത്തില്‍ ടെലിവിഷന്‍, റേഡിയോ കമന്റേറ്റര്‍ എന്ന നിലയില്‍ അദ്ദേഹം പ്രശസ്തി നേടി. ‘വെസ്റ്റന്‍ഡീസ് ക്രിക്കറ്റിന്റെ ശബ്ദം’ എന്നാണ് കോസിയര്‍ അറിയപ്പെട്ടിരുന്നത്. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
കോസിയറുടെ മരണത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അനുശോചിച്ചു. ടോണി കോസിയര്‍ ക്രിക്കറ്റി ലോകത്തിലെ മഹത്തായ ശബ്ദമായിരുന്നെന്നും അദ്ദേഹത്തിന്റെ മരണം ക്രിക്കറ്റ് സമൂഹത്തിന് കനത്ത നഷ്ടമാണെന്നും ഐ.സി.സി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button