KeralaYouthNewsTechnology

ബൈക്കുകള്‍ക്ക് റിവേഴ്‌സ് ഗിയറും, കാറിനുള്ളില്‍ ശ്വാസം മുട്ടി മരിക്കാതിരിക്കാനുമുള്ള സാങ്കേതിക വിദ്യയുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍

പത്തനംതിട്ട: ബൈക്കുകള്‍ക്ക് റിവേഴ്‌സ് ഗിയറും, കാറിനുള്ളില്‍ ശ്വാസം മുട്ടി മരിക്കാതിരിക്കാനുമുള്ള സാങ്കേതിക വിദ്യയുമൊരുക്കി പെരുനാട് ബിലീവേഴ്‌സ് ചര്‍ച്ച് കാര്‍മല്‍ എന്‍ജിനീയറിങ്ങ് കോളേജ് വിദ്യാര്‍ഥികള്‍. അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥികളായ ആദര്‍ശ് പി, അശ്വിന്‍ ജോര്‍ജ് മാത്യു, ക്രിസ്റ്റി ചാക്കോ, കെവിന്‍ ജോണ്‍ എന്നിവരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.

പാര്‍ക്കിംഗ് ഏരിയകളിലും മറ്റിടങ്ങളിലും ബൈക്ക് പിന്നോട്ടെടുക്കേണ്ട അവസരങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇത്തരം ഒരു സംവിധാനം ബൈക്കില്‍ ഒരുക്കിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സ്വിച്ച് അമര്‍ത്തിയാല്‍ പിന്നോട്ടും മുന്നോട്ടും അനായാസം മാറ്റാവുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. എഞ്ചിനുമായി ഘടിപ്പിച്ചിരിക്കുന്ന സംവിധാനം മികച്ച സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ചതാണ്.

വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങി ഉണ്ടാകുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാനാണ് ഓട്ടോമാറ്റിക് കാര്‍ വിന്‍ഡോ ഓപ്പണ്‍ റെസ്‌ക്യൂ സിസ്റ്റം. ഉള്ളില്‍ ആരെങ്കിലും കുടുങ്ങിയാല്‍ ഓട്ടോമാറ്റിക് ആയി വിന്‍ഡോ തുറക്കുന്ന സംവിധാനമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button