NewsInternational

മണ്ണിടിച്ചിലില്‍ 43 മരണം; കാണാതായ 134 പേര്‍ മരണപ്പെട്ടിരിക്കാമെന്ന് സംശയം

കൊളംബോ: ശ്രീലങ്കയില്‍ മൂന്നുദിവസം തുടര്‍ച്ചയായി പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 43 പേര്‍ മരിച്ചു. 134 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ മരണപ്പെട്ടിരിക്കാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. കൊളംബോയ്ക്ക് വടക്കുകിഴക്കു പര്‍വതപ്രദേശമായ കെഗല്ലയിലുള്ള രണ്ടു ഗ്രാമങ്ങളിലെ 66 വീടുകളാണു മണ്ണിനടിയിലായത്. 150 പേരെ സൈനികര്‍ രക്ഷപ്പെടുത്തി.

22 ജില്ലകള്‍ പ്രകൃതിക്ഷോഭത്തിന്റെ കെടുതിയിലാണ്. 3.32 ലക്ഷം ആളുകളാണു പ്രളയദുരിതത്തിലായത്. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു. പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button