NewsInternationalGulf

ഒമാനില്‍ വീടുകള്‍ കേന്ദ്രീകരിച്ച് വ്യവസായങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും

മസ്‌കറ്റ്: വീടുകള്‍ കേന്ദ്രീകരിച്ച് വ്യവസായങ്ങള്‍ നടത്തുന്നതിനെതിരെ റോയല്‍ ഒമാന്‍ പൊലിസ് നടപടി ശക്തമാക്കുന്നു. ഒമാനില്‍ താമസ ഫ്‌ലാറ്റുകളും വില്ലകളും കേന്ദ്രീകരിച്ച വ്യവസായങ്ങള്‍ നടത്തുന്നതിനെതിരെ ഓണ്‍ലൈന്‍ വഴി ലഭിച്ചിരിക്കുന്ന വ്യാപകമായ പരാതിയുടെ സാഹചര്യത്തിലാണ് പൊലിസ് നടപടി ശക്തമാക്കുന്നത്. പ്രവാസി വീട്ടമ്മമാരാണ് ഒഴിവു സമയങ്ങളില്‍ താമസ സ്ഥലങ്ങളില്‍ നിന്നും ഇത്തരം വ്യവസായങ്ങള്‍ നടത്തുന്നത്.

കുടുംബ വിസയില്‍ ഒമാനില്‍ എത്തിയ ശേഷം ഫ്‌ലാറ്റുകളും വില്ലകളും കേന്ദ്രീകരിച്ച് സ്ത്രീകള്‍ കേക്ക് നിര്‍മാണം അടക്കമുള്ള ജോലികളില്‍ ഏര്‍പ്പെടുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴിയും നേരിട്ടും ഇവര്‍ ആവശ്യക്കാരെ കണ്ടെത്തുന്നു. ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവൃത്തികള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. അനധികൃതമായി വീടുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ വസ്തുക്കള്‍ അടക്കമുള്ളവയുടെ നിര്‍മാണവും വിതരണവും നടത്തുന്നവരെ പിടികൂടുന്നതിനായി ആര്‍.ഒ.പിയും മാനവവിഭവ മന്ത്രാലയവും സംയുക്തമായി പ്രത്യേക ടീമിന് രൂപം നല്‍കിയിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടുന്ന പക്ഷം തടവോ പിഴയോ ശിക്ഷ നല്‍കി നാടുകടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button